ആരോഗ്യരംഗത്തിലെ ലിംഗാധിഷ്ഠിത പക്ഷപാതങ്ങളും പൊതു ശൗചാലയങ്ങളിൽ പ്രവേശനവുമായി ബന്ധപ്പെട്ട അനുഭവങ്ങളും പങ്കുവെക്കുന്നതിനായി കലയെ ഒരു സാധ്യതയായി ഉപയോഗിക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിട്ടത്.

തിരുവനന്തപുരം: സാത്തി, ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്സ്, സഹയാത്രിക എന്നിവയുടെ സഹകരണത്തോടെ കലാ പ്രവർത്തകയും ഗവേഷകയുമായ ആഷ്‌ലിന്റെ നേതൃത്വത്തിൽ കോൺവെർസേഷൻ സർക്കിൾ എന്ന പേരിൽ കൂടിയിരിപ്പും ആർട്ട് വർക്ക്‌ഷോപ്പും നടന്നു. 2025 ഓഗസ്റ്റ് 10-ാം തീയതി ഞായറാഴ്ച തിരുവനന്തപുരം നെയ്‌ബർ ടെറസിൽ നടന്ന പരിപാടിയിൽ ജനനസമയത്ത് സ്ത്രീയായി അടയാളപ്പെടുത്തിയവരും വിവിധ ക്വിയർ സ്വത്വങ്ങളിലുള്ളവരുമായ 15-ലധികം പേർ പങ്കെടുത്തു.

ആരോഗ്യരംഗത്തിലെ ലിംഗാധിഷ്ഠിത പക്ഷപാതങ്ങളും പൊതു ശൗചാലയങ്ങളിൽ പ്രവേശനവുമായി ബന്ധപ്പെട്ട അനുഭവങ്ങളും പങ്കുവെക്കുന്നതിനായി കലയെ ഒരു സാധ്യതയായി ഉപയോഗിക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിട്ടത്. സൈക്കോളജിസ്റ്റ് ഹെനയുടെ സെഷനോടെ ആരംഭിച്ച ശില്പശാലയിൽ അനുഭവങ്ങൾ പങ്കുവെക്കുകയും പരിഹാര സാധ്യതകൾ അന്വേഷിക്കുകയും ചെയ്തു. പൊതു ശൗചാലയങ്ങളും ലിംഗഭേദവും തമ്മിലുള്ള ബന്ധവും അതിലെ പ്രശ്നങ്ങളും അവ ചർച്ച ചെയ്യപ്പെടാതെ പോകുന്നതിന്റെ കാരണങ്ങളും ചര്‍ച്ചയായി. 

പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിനിടെ ട്രാൻസ് വ്യക്തികൾ നേരിടുന്ന വിവേചനങ്ങളും അപര്യാപ്തതകളും ചർച്ചയായി. തുടർന്ന് നടന്ന സിൻ നിർമാണ ശില്പശാലയിൽ, പൊതു ഇടങ്ങൾ, ആരോഗ്യരംഗം, ശൗചാലയങ്ങൾ, ജൻഡർ തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ രേഖപ്പെടുത്തി