അടുത്തിടെയാണ് ബോളിവുഡ് നടി മലൈക അറോറ തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഇപ്പോള്‍ ഹോം ക്വാറന്റൈനിൽ കഴിയുകയാണ് താരം. അതിനിടെ താരം ഇന്ന് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

'ആരെങ്കിലും പെട്ടെന്ന് കൊവിഡ്  വാക്സിൻ കണ്ടുപിടിക്കൂ, അല്ലെങ്കിൽ യുവാക്കാൾ പാഴായിപ്പോകും'- എന്നാണ് മലൈക കുറിച്ചത്.  കാമുകനും നടനുമായ അർജുൻ കപൂറിന് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് മലൈകയും തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന വിവരം പോസ്റ്റ് ചെയ്തത്. 

 

തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ല എന്നും ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയുന്നു എന്നാണ് മലൈക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം, മലൈക ഔദ്യോ​ഗികമായി വിവരം പുറത്തുവിടുന്നതിനു മുമ്പുതന്നെ താരത്തിന്റെ കൊവിഡ് റിസൾട്ട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചവർക്കെതിരെ മലൈകയുടെ സഹോദരി അമൃത അറോറ രംഗത്തെത്തിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

🙏😷

A post shared by Malaika Arora (@malaikaaroraofficial) on Sep 6, 2020 at 10:54pm PDT

 

Also Read:അടുക്കളയിലുള്ള ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് മുഖക്കുരു മാറ്റാം; വീഡിയോ പങ്കുവച്ച് മലൈക അറോറ...