Asianet News MalayalamAsianet News Malayalam

ന​ഗ്നനൃത്തം ചെയ്യുന്ന ക്ലബുകൾ സന്ദർശിക്കുന്നു, ഇത് ഫെമിനിസത്തിന് എതിരല്ലേ? പോപ്പ് ​ഗായികയ്ക്ക് വിമർശനം

അമേരിക്കയിലെ സ്ട്രിപ് ക്ലബുകളിൽ‌ സ്ത്രീകൾ സന്ദർശിക്കുന്നത് പതിവാണെന്ന് ക്ലബ് ഉടമകൾ പറയുന്നു. സ്ട്രിപ് ക്ലബുകളിൽ സ്ത്രീകളുടെ വരവ് പുതുമയുള്ള കാര്യമല്ല. പിന്നെ എന്തുകൊണ്ടാണ് ലിപയുടെ സന്ദർശനം ഇത്രമാത്രം ചർച്ചയായതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് സ്ട്രിപ് ക്ലബ് ഉടമയായ നിക്ക് ട്രയാണ്ടിസ് പറഞ്ഞു.

criticisms against British pop star Dua Lipa who dancing and giving money to performers at a strip club
Author
Washington, First Published Feb 1, 2020, 11:11 AM IST

വാഷിങ്ടൺ: ലോകമെമ്പാടും ആരാധകരുള്ള ബ്രിട്ടീഷ് പോപ്പ് താരമാണ് ഡുവാ ലിപ. സംഗീതലോകത്തെ ഉന്നത ബഹുമതിയായ ഗ്രാമി പുരസ്കാര വേദിയിലെ നിറസാന്നിധ്യമായി ഇത്തവണയും ഡുവാ ലിപ റെഡ്കാർപ്പറ്റിൽ തിളങ്ങി. എന്നാൽ, ഇതിന് പിന്നാലെ വൻ വിവാദങ്ങളും വിമർശനങ്ങളുമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ലോസ്ആഞ്ചൽസിലെ നഗ്നനൃത്തം അരങ്ങേറുന്ന ‘സ്ട്രിപ് ക്ലബ്ബു’കൾ രാത്രികാലങ്ങളിൽ സന്ദർശിക്കുകയും നർത്തകികൾക്ക് പണം നൽകുകയും അവർക്കൊപ്പം നൃത്തം അവതരിപ്പിക്കുകയും ചെയ്യുന്ന ലിപയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ സ്ട്രിപ് ക്ലബുകൾ സന്ദർശിക്കുന്ന ലിപ എങ്ങനെയാണ് ഒരു ഫെമിനിസ്റ്റ് ആകുന്നതെന്നായിരുന്നു താരത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം.

ലിപയൊരു മോശം ഫെമിനിസ്റ്റ് ആണെന്ന തരത്തിലും വിമർശനമുയർന്നു. എന്നാൽ‌, ലിപയെ പിന്തുണച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. അവിടെ എത്തുന്ന പുരുഷ കലാകാരൻമാർ എന്തുകൊണ്ട് വിമർശിക്കപ്പെടുന്നില്ലെന്നാണ് ലിപയെ പിന്തുണച്ചുകൊണ്ട് പലരും ചോദിക്കുന്നത്. ലിപ ഒരു സ്ത്രീ ആയതുകൊണ്ടാണ് വിമർശനങ്ങളുണ്ടാകുന്നതെന്നും അഭിപ്രായപെടുന്നവരുമുണ്ട്. സ്ട്രിപ് ക്ലബിൽ പോയെന്ന പേരിൽ എത്രപെട്ടെന്നാണ് ആളുകൾ ഒരു സ്ത്രീയെ ദുർബലപ്പെടുത്തുകയും മറ്റ് സ്ത്രീകളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്. എന്നാൽ ഒരു പുരുഷനെതിരെയും ഇത്തരത്തിലുള്ള നടപടികൾ കാണുന്നില്ലെന്നും ട്വിറ്ററിലൂടെ ആളുകൾ വിമർശിച്ചു.

അതേസമയം, അമേരിക്കയിലെ സ്ട്രിപ് ക്ലബുകളിൽ‌ സ്ത്രീകൾ സന്ദർശിക്കുന്നത് പതിവാണെന്ന് ക്ലബ് ഉടമകൾ പറയുന്നു. സ്ട്രിപ് ക്ലബുകളിൽ സ്ത്രീകളുടെ വരവ് പുതുമയുള്ള കാര്യമല്ല. പിന്നെ എന്തുകൊണ്ടാണ് ലിപയുടെ സന്ദർശനം ഇത്രമാത്രം ചർച്ചയായതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് സ്ട്രിപ് ക്ലബ് ഉടമയായ നിക്ക് ട്രയാണ്ടിസ് പറഞ്ഞു. 1980 മുതൽ അമേരിക്കയിലെ സ്ട്രിപ് ക്ലബുകളിൽ സ്ത്രീകൾ സന്ദർശകരായി എത്താറുണ്ടെന്ന് വാഷിങ്ടൺ ഡിസിയിലെ സ്ട്രിപ് ക്ലബ് ഉടമ കേയിംലോട്ട് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

എന്തുകൊണ്ടാണ് ലിപയുടെ ക്ലബ് സന്ദർശനത്തിന് ഇത്രയും പ്രകോപനപരമായ വിമർശനമെന്ന ചോദ്യത്തിന് കൊളറാഡോയിലെ എഴുത്തുകാരിയും വനിതാ പഠന പ്രൊഫസറുമായ കാറ്റ്‌ലിൻ ലാഡിന്റെ മറുപടിയിങ്ങനെ: ലൈംഗിക തൊഴിൽ എന്നത് ഒരേസമയം അവിശ്വസനീയമായ വിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നതും ശാക്തീകരണവും തന്നെയാണ്. ഈ തൊഴിലിൽ ഏർപ്പെടുന്ന വ്യക്തിയോ സാഹചര്യമോ അനുസരിച്ച് ഇതില്‍ മാറ്റങ്ങളുണ്ടാകുമെന്നും കാറ്റ്‌ലിൻ ലാഡ് വ്യക്തമാക്കി.

90കളുടെ തുടക്കത്തിൽ ലാഡും ക്ലബുകളിൽ സ്ട്രിപ്പറായി ജോലി ചെയ്തിരുന്നു. അഞ്ചുവർഷത്തോളം സ്ട്രിപ്പറായി ജോലി ചെയ്തു കിട്ടിയ വരുമാനം കൊണ്ടാണ് താൻ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതെന്നും ലാഡ് പറഞ്ഞു. കൊളറാഡോ സർവകലാശാലയിൽ നിന്നാണ് ലാഡ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. അക്കാലത്ത് വലിയ ക്രൂരതയും അതുപോലെ കാരുണ്യവും അനുഭവിച്ചിട്ടുണ്ട്. 20 വർഷത്തിനുശേഷം സ്ട്രിപ്പ് ക്ലബിൽവച്ചാണ് ഭർത്താവിനെ കണ്ടുമുട്ടുന്നത്. സ്ട്രിപ്പ് ക്ലബിലെ നൃത്തം അവസാനിപ്പിച്ചതിനുശേഷവും അവിടം സന്ദർശിക്കാറുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അല്‍പം കൂടി സുരക്ഷിതത്വം ഇവിടെയുള്ള സുഹൃത്തുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഡുവാ ലിപ വിഡിയോയിലൂടെ അവതരിപ്പിച്ച സ്ട്രിപ്പർമാർക്ക് യഥാർഥത്തില്‍ നല്ല ജീവിതരീതിയാണെന്നാണ് കരുതുന്നെന്നും ലാഡ കൂട്ടിച്ചേർത്തു.

എന്നാൽ, സ്ട്രിപ്പ് ക്ലബ്ബുകളിലെ സ്ത്രീകളെ ഉപഭോക്താക്കളായി കാണുന്നതിൽ വളരെയധികം അസ്വസ്ഥത തോന്നാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ജെന്റര്‍ സ്റ്റഡീസ് അധ്യാപികയും രണ്ടു പുസ്തകങ്ങളുടെ രചയിതാവുമായ ബര്‍ണാഡറ്റ് ബാർടൻ. സ്ട്രിപ് ക്ലബുകൾ പുരുഷാധിപത്യ സംഘടനകളാണ്. ഇവിടങ്ങളിൽ പുരുഷന്മാർ മാത്രം വസ്ത്രം ധരിക്കുകയും സ്ത്രീകൾ നഗ്നരാകുകയും ചെയ്യുന്നു. അതിനാല്‍ സ്ട്രിപ്പ് ക്ലബുകളിലേക്ക് പോകുന്ന സ്ത്രീകള്‍ ഫെമിനിസ്റ്റോണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ബാർടൻ കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios