സ്വന്തം നിറത്തിന്‍റെ പേരില്‍ വിവേചനം അനുഭവിക്കേണ്ടി വന്ന നിരവധി പേരുണ്ടാകും നമ്മുടെ സമൂഹത്തില്‍. ഇത്തരം വിവേചനങ്ങള്‍ക്കുള്ള മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍. 

കലയ്ക്ക് ചേരുന്ന നിറം വെളുപ്പാണെന്ന് സമൂഹം നമ്മുടെ ഉള്ളില്‍ കുത്തിനിറയ്ക്കുകയായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ഈ ചിത്രങ്ങളിലൂടെ നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് അഭിഭാഷക കൂടിയായ കുക്കു ദേവകി എന്ന യുവതി . 

തന്‍റെ നിറം കറുപ്പാണെന്ന് സധൈര്യം പറയുകയാണ് കുക്കു ഇവിടെ. നിറത്തിന്‍റെ പേരില്‍ താന്‍ കുട്ടിക്കാലത്ത് അനുഭവിച്ച വിവേചനത്തെ കുറിച്ചും കുക്കു തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പ് വായിക്കാം... 

ഇപ്പോൾ സവർണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളിൽ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്..
പ്രത്യേകിച്ചും തനത് നിറത്തിൽ ഭരതനാട്യവേഷത്തിൽ എത്തുന്നത് ഒരു കുറവു പോലെയാണ്...
സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ
ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക...
ഭീമമായ തുക കൊടുത്ത് അത്രമേൽ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങൾ...
തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്..
പല ഭരതനാട്യവേദികളിലും എൻ്റെ നിറം
തെറ്റായി ഭവിച്ചിട്ടുണ്ട്...
കറുത്ത് പോയതിന് വിഷമം അനുഭവിച്ചത്
ഡാൻസ് കളിക്കുമ്പോഴാണ്...
എന്തായാലും ഇതിൽ എൻ്റെ നിറം തന്നെയാണുള്ളത്..
ഞാനെങ്ങനെയോ അതുപോലെ....

Also Read: നിറത്തെ ചൊല്ലി തർക്കം; വിദ്യാർഥിനിയെ കുത്തിക്കൊന്ന പതിനാലുകാരൻ അറസ്റ്റിൽ...