കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും ഈവ്ലിൻ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ നിരവധി പേരാണ് ചിത്രത്തെ ട്രോളി കമന്റുകളിട്ടത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഈവ്ലിൻ. 

രണ്ട് മാസം മുമ്പാണ് മോഡലും നടിയുമായ ഈവ്ലിൻ ശർമ (Evelyn Sharma) ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇതിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും (Breastfeeding Pic) ഈവ്ലിൻ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ നിരവധി പേരാണ് ചിത്രത്തെ ട്രോളി കമന്റുകളിട്ടത്. 

ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഈവ്ലിൻ. 'മനശ്ശക്തി സൂചിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങള്‍. ഞാനതിനെ മനോഹരമായി കാണുന്നു. മുലയൂട്ടുക എന്നത് സര്‍വസാധാരാണവും ആരോഗ്യകരവുമായ കാര്യമാണ്. സ്ത്രീകള്‍ക്ക് അതിനാണ് മുലകള്‍ നല്‍കിയിരിക്കുന്നത്. അവയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കേണ്ട കാര്യമെന്താണ്?'- ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഈവ്ലിൻ പറഞ്ഞു. 

View post on Instagram

ട്രോളുകൾ കണ്ട് നിരാശപ്പെടുന്നതിന് പകരം അതിന്റെ പോസിറ്റീവ് വശം കാണാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ഈവ്ലിൻ പറഞ്ഞു. കുഞ്ഞു ആവ ജനിച്ച ദിവസം ആശുപത്രിയിൽ വച്ചെടുത്ത ചിത്രവും അടുത്തിടെ താരം പങ്കുവച്ചിരുന്നു.

View post on Instagram

ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ സ്വീകരിക്കുകയായിരുന്നു, അത് വേറിട്ട അനുഭവമായിരുന്നു. പക്ഷേ എല്ലാം നന്നായി അവസാനിച്ചു. കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ തന്നെ തന്റെ ജീവിതം പൂർണമായതായി തിരിച്ചറിഞ്ഞുവെന്നും ഈവ്ലിൻ കുറിച്ചു. 

View post on Instagram

Also Read: 'മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി'; ചിത്രം പങ്കുവച്ച് നേഹ ധൂപിയ