ഫിറ്റ്‌നസ്സ് ഐക്കണുകളായ ഇരുവരും തങ്ങളുടെ വർക്കൗട്ട് വീഡിയോകളും ആരോഗ്യകരമായ ജീവിതരീതി എങ്ങനെ ശീലമാക്കാം എന്നതിനെ കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കന്‍വാറും സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുപത്തിയാറ് വയസിന്റെ പ്രായവ്യത്യാസമുള്ള ദമ്പതികളായിട്ടും ഇരുവരുടെയും പ്രണയബന്ധം എപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഫിറ്റ്‌നസ് ഐക്കണുകളായ ഇരുവരും തങ്ങളുടെ വർക്കൗട്ട് വീഡിയോകളും ആരോഗ്യകരമായ ജീവിതരീതി എങ്ങനെ ശീലമാക്കാം എന്നതിനെ കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് എപ്പോഴും സംസാരിക്കുന്നയാളാണ് അങ്കിത. അത്തരത്തില്‍ അങ്കിത ഏറ്റവും ഒടുവില്‍ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

സെല്‍ഫികളുടെ ഇക്കാലത്ത് ബ്യൂട്ടി ഫില്‍ട്ടേഴിസിന് അപ്പുറം സ്വയം സ്‌നേഹിക്കാന്‍ പഠിക്കണമെന്ന സന്ദേശമാണ് അങ്കിത പങ്കുവയ്ക്കുന്നത്. യഥാര്‍ത്ഥ മുഖവും ഫില്‍ട്ടറില്‍ ഉള്ള മുഖവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പറ്റുന്ന പുതിയ റീല്‍സാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

''ഈ ഫില്‍ട്ടറുകളാല്‍ സ്വയം അംഗീകരിക്കുക എന്നത് വളരെയധികം കഠിനമായിരിക്കുകയാണ്. ഫില്‍ട്ടറുകള്‍ രസകരമാണ്. എന്നാല്‍ സൗന്ദര്യത്തെ കുറിച്ചുള്ള അടിസ്ഥാന രഹിതമായ ചിന്ത മാത്രമാണ് ഇവ നല്‍കുന്നത്‌. ഒരോരുത്തരും വ്യത്യസ്തരും സൗന്ദര്യമുള്ളവരുമാണ്. അതിനെ നിങ്ങള്‍ യഥാര്‍ത്ഥ നിങ്ങളെ സ്നേഹിക്കൂ'' - അങ്കിത വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

Also Read: 'സ്വയം സ്‌നേഹിക്കുക, ആരോഗ്യകരമായ തീരുമാനങ്ങളെടുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട': അങ്കിത