Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍...

വിറ്റാമിൻ ബി 12, ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. എല്ലാവർക്കും ഫോളേറ്റ് ആവശ്യമാണ്. എന്നാല്‍  ഗർഭകാലത്ത് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് ജനന വൈകല്യങ്ങൾ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. 

folate rich foods for pregnant women
Author
First Published Jan 8, 2024, 1:57 PM IST

ശരീരത്തിന് ഏറെ ആവശ്യമുള്ള ധാതുക്കളിലൊന്നാണ് ഫോളേറ്റ്. വിറ്റാമിൻ ബി 12, ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. എല്ലാവർക്കും ഫോളേറ്റ് ആവശ്യമാണ്. എന്നാല്‍  ഗർഭകാലത്ത് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് ജനന വൈകല്യങ്ങൾ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ കോശങ്ങൾക്കും അവയവങ്ങൾക്കും ആവശ്യത്തിന് ഓക്സിജൻ ലഭിക്കില്ല.

ഗര്‍ഭിണികള്‍ കഴിക്കേണ്ട ഫോളേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര  പോലെയുള്ള ഇലക്കറികള്‍. അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു വലിയ മുട്ടയില്‍ 22 മൈക്രോഗ്രാം  ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ക്ക് മുട്ട പതിവായി കഴിക്കാം. 

മൂന്ന്... 

പാലും പാലുത്പന്നങ്ങളും ഫോളേറ്റ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും കാത്സ്യവും ധാതുക്കളും ലഭിക്കാന്‍ സഹായിക്കും. ഒരു കപ്പ് പാലില്‍ 1.1 മൈക്രോഗ്രാം വിറ്റാമിന്‍ ബി12 ഉണ്ടെന്ന് കണക്കാക്കുന്നു. 

നാല്... 

ബീറ്റ്റൂട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ് ധാരാളം അടങ്ങിയ ഇവയില്‍ വിറ്റാമിന്‍ സി അടക്കമുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. 

അഞ്ച്... 

ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

ആറ്... 

ബീഫാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍റെയും വിറ്റാമിന്‍ ഫോളേറ്റിന്‍റെയും സമ്പന്ന  സ്രോതസ്സാണ് ബീഫ്. കോശങ്ങളുടെ ആരോഗ്യത്തിനും പേശികളുടെ കരുത്തിനും ബീഫ് അത്യാവശ്യമാണ്. 

ഏഴ്...

സാല്‍മണ്‍ ഫിഷാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, വിറ്റാമിന്‍ ബി12 മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡും സാല്‍മണില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സാല്‍മണ്‍ മികച്ചതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Follow Us:
Download App:
  • android
  • ios