Asianet News MalayalamAsianet News Malayalam

മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

​മുലപ്പാൽ കൊടുക്കുന്ന അമ്മമാർ ​​ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അമ്മ കഴിക്കുന്ന ഭക്ഷണങ്ങളുടെ ​ഗുണം കുഞ്ഞുങ്ങൾക്കും ലഭിക്കും

foods breastfeeding mothers can avoid
Author
Kochi, First Published Jul 22, 2022, 11:25 AM IST

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അമ്മ കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണവും ദോഷവുമെല്ലാം മുലപ്പാലിലൂടെ കുഞ്ഞിനും കിട്ടും. ​മുലപ്പാൽ കൊടുക്കുന്ന അമ്മമാർ ​​ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.  മുലയൂട്ടുന്ന അമ്മമാർ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം. മുലയൂട്ടുന്ന മിക്ക അമ്മമാരും കാപ്പിയും ചായയും കുടിക്കാറുണ്ട്. എന്നാൽ ഇനി മുതൽ അത് വേണ്ട. കാപ്പി ഒഴിവാക്കുന്നതാണ് ഗുണകരം. കാരണം കഫീന്‍ കുഞ്ഞിന് ഉറക്കക്കുറവുണ്ടാക്കും.

സ്രാവ്, അയില പോലുള്ള മാത്സ്യങ്ങൾ കഴിക്കാതിരിക്കുക. കാരണം, ഇതിൽ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ തലച്ചോറിന് കൂടുതൽ ദോഷം ചെയ്യും. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇവയില്‍ കോളിക് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കും. എരിവും മസാലകളും കലര്‍ന്ന ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങളും അസ്വസ്ഥതയുമുണ്ടാക്കും. ഇവരുടെ പെരുമാറ്റത്തില്‍ പോലും വ്യത്യാസങ്ങള്‍ അനുഭവപ്പെടാമെന്ന് വിദ​ഗ്ധർ പറയുന്നു.

 ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തുമെല്ലാം പൂര്‍ണമായി ഒഴിവാക്കേണ്ട ഒന്ന് തന്നെയാണ് മദ്യം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം ദോഷം ചെയ്യും. മുലയൂട്ടുന്ന അമ്മമാർ പാൽ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കുക. കാരണം, പാൽ ഉൽപ്പന്നങ്ങൾ കുട്ടികളിൽ ഉറക്കകുറവ് ഉണ്ടാക്കുകയും കുഞ്ഞിന്റെ ത്വക്കിന് മറ്റ് അസുഖങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.

 

Follow Us:
Download App:
  • android
  • ios