ഗര്‍ഭിണിയാണെന്ന വിവരം പരസ്യപ്പെടുത്തുന്നതിനുമുന്‍പ് തന്നെ താന്‍ നാല് തവണ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും ഗര്‍ഭിണിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല എന്നാണ് അനിത പറയുന്നത്. 

ടെലിവിഷന്‍ താരം അനിത ഹസ്സനന്ദനി രണ്ടുദിവസം മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിക്കുന്നത്. ഭര്‍ത്താവ് രോഹിത് റെഡ്ഡിയും അനിതയും ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് അറിയിച്ചത്. 

ഇപ്പോഴിതാ താരത്തിന്‍റെ പുതിയൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗര്‍ഭിണിയാണെന്ന വിവരം പരസ്യപ്പെടുത്തുന്നതിനുമുന്‍പ് തന്നെ താന്‍ നാല് തവണ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും ഗര്‍ഭിണിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല എന്നും വീര്‍ത്തുവരുന്ന വയര്‍ എല്ലാത്തവണയും മറയ്ക്കുന്നതില്‍ താന്‍‌ വിജയിച്ചു എന്നുമാണ് അനിത പറയുന്നത്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട ആ ചിത്രങ്ങളാണ് അനിത ഇപ്പോള്‍ കൊളാഷ് ആയി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

ഒരു ചിത്രത്തില്‍ താരം നൈറ്റ് സ്യൂട്ട് ആണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ ട്രൗസറും കൂര്‍ത്തിയുമാണ് അനിതയുടെ വേഷം. അങ്ങനെ നാല് വ്യത്യസ്തമായ വസ്ത്രങ്ങളില്‍ മുന്‍പ് എത്തിയിട്ടും ഗര്‍ഭിണിയാണെന്ന വിവരം ആരും തിരിച്ചറിഞ്ഞില്ല എന്നും അനിത പറയുന്നു. 

View post on Instagram

'നാല് തവണയാണ് ഞാന്‍ നിങ്ങളെ പറ്റിച്ചത്...'- ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അനിത കുറിച്ചു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2013- ലാണ് അനിതയും രോഹിത്തും വിവാഹിതരാകുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളില്‍ അനിത അഭിനയിച്ചിട്ടുണ്ട്.

View post on Instagram
View post on Instagram

Also Read: അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?