73 വയസ്സുളള റഷ്യന്‍ അമേരിക്കന്‍ പരിശീലക ഗാലിന ബുഖാറിനയെ കുറിച്ച് പറയുന്നതിന് മുന്‍പ് അവര്‍ ഇന്ത്യയിലെ അത്‌ലറ്റുകളോട് പറഞ്ഞ വാക്കുകള്‍ പറയാം. 'ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് അറിയാം. പക്ഷേ എന്‍റെ കീഴിലെ പരിശീലനം സേഛ്‌ഛാധിപത്യപരമായിരിക്കും.'- ഗാലിന പറഞ്ഞു.
73 വയസ്സുളള റഷ്യന്‍ അമേരിക്കന്‍ പരിശീലക ഗാലിന ബുഖാറിനയെ കുറിച്ച് പറയുന്നതിന് മുന്‍പ് അവര്‍ ഇന്ത്യയിലെ അത്‌ലറ്റുകളോട് പറഞ്ഞ വാക്കുകള്‍ പറയാം. 'ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് അറിയാം. പക്ഷേ എന്‍റെ കീഴിലെ പരിശീലനം സേഛ്‌ഛാധിപത്യപരമായിരിക്കും.'- ഗാലിന പറഞ്ഞു.
ഗാലിന ബുഖാറിന ഇന്ത്യയിലെ അത്‌ലറ്റകളുടെ പരിശീലകയായിട്ട് 15 മാസം മാത്രമേ ആയിട്ടൂളളൂ. ഇതിനിടയില്‍ ഇന്ത്യയ്ക്ക് ഏഴ് രാജ്യന്തര മെഡലുകള്‍ നേടാന്‍ ഇവര്‍ സഹായിച്ചു. ഗാലിനയുടെ ആദ്യ പരീക്ഷണവേദി ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസായിരുന്നു. ആറോളം മെഡലുകളാണ് ഇന്ത്യന്‍ അത്‌ലറ്റുകള്‍ നേടിയത്.
കഴിഞ്ഞ വേനല്‍ക്കാലത്ത് ക്യാമ്പിലെത്തിയപ്പോള്‍ ഗാലിനയ്ക്ക് പരിശീലകയാന്‍ കഴിഞ്ഞില്ല. കാരണം ആരും അവരുടെ കീഴില്‍ പരിശീലിക്കാന്‍ എത്തിയില്ല. അങ്ങനെ ഞാന്‍ അത്‌ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റിന് മെയില്‍ ചെയ്തു. തുടര്‍ന്ന് ഡെപ്യൂട്ടി ചീഫ് കോച്ച് രാധകൃഷ്ണന്‍ നായര്‍ എനിക്ക് യുവ അത്ലറ്റുകളെ തന്നു. ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ക്ക് മറ്റ് അത്ലറ്റുകളെക്കാള്‍ ഗുണങ്ങള്‍ ഉണ്ടാകുമെന്നും. എനിക്ക് എന്നില്‍ ഉണ്ടായ വിശ്വാസം അവര്‍ക്കും എന്നിലുണ്ടെന്ന് തോന്നി.
അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരി ഹിമ ദാസ് ഒരു സ്റ്റാറാണെന്ന ചിന്ത അവള്‍ക്കുണ്ടായിരുന്നു. പട്യാലയില്‍ മൂന്നാം ദിവസത്തെ പരിശീലനദിവസം അവള്‍ പത്ത് മിനിറ്റ് വൈകിയാണ് എത്തിയത്. അവള്‍ വന്നു ചോദിച്ചു, 'ഞാന്‍ എന്താണ് ചെയ്യേണ്ടത്'. 'എനിക്ക് അറിയില്ല. എന്‍റെ സമയം കഴിഞ്ഞു. ഞാന്‍ പോകുന്നു.'- ഗാലിന പറഞ്ഞു.
പല ദിവസങ്ങളിലും ഹിമ ഇത്തരത്തില്‍ താമസിച്ച് എത്തുമ്പോള്‍ ഞാന്‍ ഈ രീതിയില്‍ തന്നെ പെരുമാറി. തുടര്‍ന്ന് അവള്‍ എന്നോട് മാപ്പ് പറഞ്ഞു. പിന്നീട് ഇന്നുവരെ അവള്‍ പരിശീലനം മുടക്കിയിട്ടില്ല - ഗാലിന പറഞ്ഞു.
ഗാലിന ബുഖാറിനയ്ക്ക് ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. നല്ല മസില്‍ ഉണ്ടാകാന്‍ അരി ആഹാരം മാത്രം കഴിച്ചാല്‍ പോരാ, മറിച്ച് മാംസം കൂടി കഴിക്കണമെന്നാണ് ഗാലിന പറയുന്നത്. ഇന്ത്യയിലെ ഭക്ഷണത്തോട് ഗാലിനയ്ക്ക് തീരേ താല്‍പര്യമില്ല. അതായിരുന്നു അവര്‍ ഇന്ത്യയില്‍ നേരിട്ട പ്രതിസന്ധിയും. ' ഇത് പലര്‍ക്കും പിന്‍തുടരാന്‍ കഴിയാറില്ല. എനിക്ക് അവരുടെ ശീലങ്ങള്‍ മാറ്റാന്‍ കഴിയില്ല. ഞാന്‍ അത് മനസ്സിലാക്കുന്നു'- ഗാലിന പറഞ്ഞു.
ഇന്ത്യയിലെ ഭക്ഷണം എനിക്ക് തീരേ പിടിച്ചില്ല. ഇത് എന്‍റെ ഭക്ഷണം അല്ല എന്ന് പറയുന്ന ഗാലിന പ്രമേഹ രോഗിയാണെങ്കിലും പാലും ചിക്കനും കിട്ടിയാല്‍ സന്തോഷവതിയാകും. പച്ചക്കറികളും ഗാലിനയ്ക്ക് ഇഷ്ടമാണ്. ഇന്ത്യയിലെ അത്‌ലറ്റുകള്‍ മാംസം അധികം കഴിക്കുന്നില്ല എന്ന പരാതി ഗാലിനയ്ക്ക് ഉണ്ട്. മാംസാഹാരം കഴിക്കാത്ത അത്‌ലറ്റുകള്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും ഗാലിന നിര്‍ദ്ദേശിക്കുന്നു.
