ബോളിവുഡിലെ മുൻ നായിക പൂജാബേദിയുടെ മകളായ ഇരുപത്തിമൂന്നുകാരിയായ അലായാ എഫ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തനിക്ക് അമ്മ നൽകിയ ഏറ്റവും വലിയ ഉപദേശം എന്തെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് അലായ. 

വിവാഹത്തിന് വേണ്ടി മക്കളെ നിർബന്ധിക്കുന്ന മാതാപിതാക്കൾ ഉള്ള ഈ രാജ്യത്ത് എന്റെ മാതാപിതാക്കൾ തികച്ചും വിപരീതമായി ചിന്തിക്കുന്നവരാണ്. നീ മുപ്പത് വയസ്സിന് മുമ്പ് വിവാഹം കഴിക്കുകയാണെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് അമ്മ പറയാറുള്ളതെന്ന് അലായാ പറയുന്നു. 

സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അച്ഛനും അമ്മയും പറയാറുണ്ടെന്ന് അലായാ പറയുന്നു.

കരിയറിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കൂ, നിന്നെ സ്വയം വളർത്തുന്നതിൽ ശ്രദ്ധനൽകൂ എന്നും അച്ഛനും അമ്മയും പറയാറുണ്ടെന്ന് അലായാ പറഞ്ഞു. ബിസിനസ്സുകാരനായ ഫർഹാനുമായുള്ള വിവാഹമോചനത്തിനുശേഷം പൂജാ ബേദി തനിച്ചാണ് രണ്ടു മക്കളെയും വളർത്തിയത്. ഇതിന് മുമ്പും മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് അലായാ തുറന്നുപറഞ്ഞിട്ടുണ്ട്. 

അമ്മയും അച്ഛനും പിരിയുമ്പോൾ തനിക്ക് അഞ്ചു വയസ്സായിരുന്നുവെന്നും എങ്കിലും തന്റെ കുട്ടിക്കാലം വളരെ സന്തോഷം നിറഞ്ഞതായിരുന്നുവെന്നും അലായാ പറഞ്ഞു.