നിറം ഇരുണ്ടതായതിന്റെ പേരിൽ ബ്ലീച്ച് ചെയ്യാൻ ആവശ്യപ്പെട്ടയാൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഐഷു എന്ന  പെൺകുട്ടി. കവിതയിലൂടെയാണ് ഐഷു മറുപടി നൽകിയത്.

മെലാനിന്‍ കുറഞ്ഞതിന്റെ പേരില്‍ വിഷമിക്കാനില്ല, ചര്‍മ്മത്തെ കുറിച്ച് നിങ്ങള്‍ പറയുന്ന അഭിപ്രായത്തെ വകവയ്ക്കാനില്ല. സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന കറുപ്പ് സുന്ദരമാണ്, ബ്ലീച്ചും ക്രീമുകളുടെ നിങ്ങളുടെ കളറിസം പോലെ അസഹ്യമാണ്. തെക്കനേഷ്യയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി ഇപ്പോഴും വര്‍ണവിവേചനം നിലനില്‍ക്കുന്നു. വര്‍ഷങ്ങളായി ഇതിനെതിരെ പോരാടുന്ന വ്യക്തിയാണ് താന്‍.

കറുപ്പ് നിറം സൗന്ദര്യം കുറയ്ക്കുമെന്ന് ആരും കരുതരുത്. ആ തിരിച്ചറിവിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സത്യമെന്തെന്നാല്‍ മറ്റേതു നിറത്തേക്കാളും ഇരുണ്ട നിറം തിളങ്ങുന്നു. തന്നെ പോലോ കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വരുന്നവര്‍ക്ക് വേണ്ടിയാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്ന് ഐഷു പറഞ്ഞു.
                     

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishu (@momentsofaishu)