പുതിയ മുറിയിൽ നിന്നാൽ പണ്ട് മകൾ ലുക്കീമിയക്കെതിരെ പോരാടിയ ആശുപത്രി കാണാമെന്നുമാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. 

മകളെയോർത്ത് അഭിമാനിക്കുന്ന (pride) ഒരച്ഛന്‍റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരിക്കല്‍ ക്യാൻസറിനോട് (cancer) പോരാടിയ മകൾ (daughter) അതേ സ്ഥലത്ത് ഉപരിപഠനത്തിന് എത്തിയതിനെക്കുറിച്ചാണ് അച്ഛന്റെ (father's) ഈ പോസ്റ്റ്. യുകെയില്‍ നിന്ന് ട്വിറ്ററിലൂടെയാണ് (twitter) അദ്ദേഹം ഈ പോസ്റ്റ് പങ്കുവച്ചത്. 

കോൺവാളിൽ നിന്നുള്ള മാർട്ടിൻ ഡോറെ മകൾ മാ​ഗിയുടെ ചിത്രം പങ്കുവച്ചാണ് കുറിച്ചത്. മകളെ ബ്രിസ്റ്റൾ സർവകലാശാലയിൽ ചേർത്തതിനെക്കുറിച്ചും പുതിയ മുറിയിൽ നിന്നാൽ പണ്ട് മകൾ ലുക്കീമിയക്കെതിരെ പോരാടിയ ആശുപത്രി കാണാമെന്നുമാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. 

'മാ​ഗിയെ ബ്രിസ്റ്റൺ യൂണിവേഴ്സ്റ്റിയിൽ വിട്ടുവന്നു. അവളുടെ പുതിയ മുറിയിൽ നിന്നാൽ ബ്രിസ്റ്റൾ ചിൽ‍ഡ്രൻ ഹോസ്പിറ്റൽ കാണാം. 17 വർഷങ്ങള്‍ക്ക് മുമ്പ് ആറുമാസത്തോളം ലുക്കീമിയക്കെതിരെ അവള്‍ പോരാടിയ ഇടം. ആനന്ദക്കണ്ണീർ...'- ഡോറെ കുറിച്ചു. 

Scroll to load tweet…

ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് മാ​ഗിക്ക് ആശംസകളുമായെത്തിയത്. മാ​ഗിയെ അന്ന് പരിചരിച്ച ഒരു നഴ്സും തന്‍റെ സന്തോഷം പങ്കുവച്ചു. 

Also Read: ലുക്കീമിയ; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona