ഇന്‍സ്റ്റഗ്രാം ഉപയോക്താവായ ചാര്‍ലി റോക്കറ്റാണ് ലൈലയെ സൈബര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. റോഡരികില്‍ മിഠായികള്‍ വില്‍ക്കുന്ന ലൈലയോട്  എന്താണ് നിന്റെ സ്വപ്‌നമെന്ന് ചാര്‍ളി ചോദിച്ചു. തനിക്ക് പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും ഇന്ന് മിഠായികളുണ്ടാക്കിയെന്നും ലൈല ചാര്‍ളിയോട് പറഞ്ഞു.

കാലിന്‍റെ ചികിത്സയ്ക്ക് ( leg treatment ) പണം കണ്ടെത്തുന്നതിന് (raise funds ) വേണ്ടി മിഠായിയുണ്ടാക്കി (cookies ) വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പത്തുവയസുകാരിയായ ലൈലയാണ് (Lyla) വീഡിയോയിലെ താരം. ലൈലയ്ക്ക് കിട്ടിയ സര്‍പ്രൈസ് സമ്മാനവും (surprise gift) അവളുടെ കണ്ണുനീരും കണ്ട് സോഷ്യല്‍ മീഡിയ ( social media ) ഉപയോക്താക്കളുടെ കണ്ണും നിറയുകയാണ്. സിആര്‍പിഎസ് എന്ന രോഗബാധിതയായിരുന്നു ലൈല. 

ഇന്‍സ്റ്റഗ്രാം ഉപയോക്താവായ ചാര്‍ലി റോക്കറ്റാണ് ലൈലയെ സൈബര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. റോഡരികില്‍ മിഠായികള്‍ വില്‍ക്കുന്ന ലൈലയോട് എന്താണ് നിന്റെ സ്വപ്‌നമെന്ന് ചാര്‍ളി ചോദിച്ചു. തനിക്ക് പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും ഇന്ന് മിഠായികളുണ്ടാക്കിയെന്നും ലൈല ചാര്‍ളിയോട് പറഞ്ഞു. തന്‍റെ കാലിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മിഠായി ഉണ്ടാക്കി വില്‍ക്കുന്നതെന്നും ലൈല ചാര്‍ളിയോട് പറഞ്ഞു. 

View post on Instagram

ഇതുകേട്ട ചാര്‍ളി തങ്ങള്‍ക്കുവേണ്ടി ബേക്ക് ചെയ്യാന്‍ സമ്മതമാണോയെന്ന് ലൈലയോട് ചോദിച്ചു. സമ്മതമറിയിച്ച ലൈല അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പന്നിയുടെ ആകൃതിയിലുളള മിഠായികള്‍ ഉണ്ടാക്കി അവര്‍ക്ക് നല്‍കി. 

ചാര്‍ളിയും അവള്‍ക്കായി ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു. 24 മണിക്കൂര്‍ നേരത്തേക്ക് അവളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയായിരുന്നു ചാര്‍ളിയുടെ സമ്മാനം. ബേക്കറിയില്‍ നിന്ന് ലഭിക്കുന്ന പണം ലൈലയുടെ കാലിന്റെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. 

View post on Instagram

കൂടാതെ കടയുടെ ഉള്ളില്‍ ലൈലയെ കാത്ത് മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു. ലൈല ചാര്‍ളിക്കായി പന്നിയുടെ ആകൃതിയിലുളള മിഠായി ഉണ്ടാക്കി നല്‍കിയെങ്കില്‍ ജീവനുളള ഒരു പന്നിക്കുഞ്ഞിനെ തന്നെ ചാര്‍ളി അവള്‍ക്കായി സമ്മാനിച്ചു. മറ്റൊരു റീലിലൂടെയാണ് ചാര്‍ലി ഇത് പുറത്തുവിട്ടത്. 

ടര്‍ക്കിയ്ക്കുള്ളില്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പന്നിക്കുഞ്ഞിനെ കണ്ട് ലൈല അമ്പരന്ന് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ശേഷം അതിനെ കെട്ടിപ്പിടിച്ച് കരയുന്ന ലൈലയെ ആണ് വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണും നിറയ്ക്കുന്ന കാഴ്ചയായിരുന്നു ഇത്. 

View post on Instagram
View post on Instagram

Also Read: 'തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം...'; സഞ്ചിയും ലിസ്റ്റുമായി പച്ചക്കറി വാങ്ങാന്‍ പോകുന്ന കുരുന്ന്; വീഡിയോ