ഓസ്ട്രേലിയയിലെ കാട്ടുതീയിലൂടെയുണ്ടായ കെടുതികള്‍ പരിഹരിക്കാൻ വേറിട്ടൊരു ഫണ്ട് സമാഹരണം നടത്തി യുവതി. യുഎസുകാരിയായ കെയ്‌ലൻ വാർഡാണ് നഗ്ന ചിത്രങ്ങൾ അയച്ചുനൽകി ഫണ്ട് സമാഹരണം നടത്തിയത്. 

ഓസ്ട്രേലിയയിലെ കാട്ടുതീയിലൂടെയുണ്ടായ കെടുതികള്‍ പരിഹരിക്കാൻ വേറിട്ടൊരു ഫണ്ട് സമാഹരണം നടത്തി യുവതി. യുഎസുകാരിയായ കെയ്‌ലൻ വാർഡാണ് നഗ്ന ചിത്രങ്ങൾ അയച്ചുനൽകി ഫണ്ട് സമാഹരണം നടത്തിയത്. ഓസ്ട്രേലിയയിലെ കാട്ടുതീ ചെറുക്കാൻ സംഭാവന നൽകിയാൽ തന്‍റെ നഗ്ന ചിത്രം അയച്ചു തരാമെന്നായിരുന്നു കെയ്‌ലൻ വാർഡിന്‍റെ പ്രഖ്യാപനം. ഒരു ചിത്രത്തിനു 10ഡോളറാണ് വില. യുഎസിലെ അറിയപ്പെടുന്ന മോഡലാണ് കെയ്‌ലൻ വാർഡ്.

ട്വിറ്ററിൽ 'ദ നേക്കഡ് ഫിലാന്ത്രോപ്പിസ്റ്റ്' (നഗ്നയായ മനുഷ്യസ്നേഹി) എന്ന അക്കൗണ്ടിലൂടെയായിരുന്നു കെയ്‌ലന്‍റെ ഫണ്ട് സമാഹരണം. തുടർന്ന് ഇന്‍‍സ്റ്റഗ്രാമിലൂടെയും കെയ്‌ലന്‍ പ്രഖ്യാപനം നടത്തിയതോടെ സംഗതി വൈറലായി. ഏകദേശം 5 കോടിയില്‍ അധികം രൂപയാണ് കെയ്‌‌ലന്‍ സമാഹരിച്ചത്. 

അതേസമയം, ക്യാംപെയിൻ ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാം കെയ്​ലന്റെ അക്കൗണ്ട് മരവിപ്പിച്ചു. അഞ്ച് മില്യൺ ഹെക്ടർ കാടാണ് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ ഇതിനകം കത്തിയമർന്നത്.