Asianet News MalayalamAsianet News Malayalam

കിടിലന്‍ യൂണിഫോമില്‍ കുട്ടികള്‍; കൊച്ചിയിലെ ഈ സര്‍ക്കാര്‍ സ്‍കൂള്‍ പൊളിയാണ്

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൃത്യമായി രണ്ട് തട്ടിലാക്കിയാണ്  നമ്മള്‍ വളര്‍ത്തുന്നത്. എന്നാല്‍ ഇത് പുതിയ കാലത്തെ സംബന്ധിച്ചിടത്തോളം തികച്ചും അശാസ്ത്രീയമാണ്. 

Govt school s gender neutral uniform
Author
Thiruvananthapuram, First Published Aug 21, 2019, 1:07 PM IST

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൃത്യമായി രണ്ട് തട്ടിലാക്കിയാണ്  നമ്മള്‍ വളര്‍ത്തുന്നത്. എന്നാല്‍ ഇത് പുതിയ കാലത്തെ സംബന്ധിച്ചിടത്തോളം തികച്ചും അശാസ്ത്രീയമാണ്. ആണ്‍- പെണ്ണ് എന്ന വേര്‍തിരിവ് വീടുകളില്‍ നിന്നാണ് തുടങ്ങുന്നത്. ഭക്ഷണം, കളിപ്പാട്ടം, വസ്ത്രം തുടങ്ങി എല്ലാത്തിലും ഈ വേര്‍തിരിവ് ഉണ്ടാകും. എന്നാല്‍ ഇത്  വ്യക്തിയെന്ന നിലയില്‍ അവര്‍ക്ക് ഗുണം ചെയ്യില്ല. 

ഇത്തരത്തിലുളള ലിംഗ വിവേചനം തച്ചുടയ്ക്കുന്ന ഒരു തീരുമാനമാണ് കൊച്ചിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിന്‍റേത്. വളയംചിറങ്ങര ഗവണ്‍മെന്‍റ്  എല്‍പി സ്കൂളിലെ പെണ്‍കുട്ടികളുടെ യൂണിഫോം പാവാട അല്ല.  പകരം ആണ്‍കുട്ടികള്‍ ധരിക്കുന്ന പോലെ തന്നെ ടീ ഷര്‍ട്ടും മുട്ടുവരെയുളള ഷോട്ട്സുമാണ്. ലിംഗ പക്ഷപാതമില്ലാത്ത യൂണിഫോം എന്ന ആശയത്തില്‍ നിന്നാണ് ഈ ഡ്രസ്സ് കോഡിലേക്കെത്തിയത്. 

ഇത് പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ഹെഡ്മിസ്ട്രസ് രാജി പറയുന്നു. കുട്ടികളും മാതാപിതാക്കളും ഈ തീരുമാനത്തില്‍ സന്തുഷ്ടരാണെന്നും അവര്‍ പറയുന്നു. ഇതുമൂലം സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുമുണ്ടായി. 

Follow Us:
Download App:
  • android
  • ios