ഗര്‍ഭിണിയായാല്‍ ഫാഷന്‍ സെന്‍സ് ഇല്ലാതെ തോന്നും പോലെ നടക്കുന്നവരാണ് പല സ്ത്രീകളും. അതുവരെ ജീന്‍സും ടോപ്പും ഒക്കെയിട്ട് നല്ല സ്റ്റൈലായി നടന്നിട്ട് ഗര്‍ഭിണിയാകുമ്പോള്‍ തോന്നുന്ന പോലെ അങ്ങ് നടക്കും. 

ഗര്‍ഭിണിയായാല്‍ ഫാഷന്‍ സെന്‍സ് ഇല്ലാതെ തോന്നും പോലെ നടക്കുന്നവരാണ് പല സ്ത്രീകളും. അതുവരെ ജീന്‍സും ടോപ്പും ഒക്കെയിട്ട് നല്ല സ്റ്റൈലായി നടന്നിട്ട് ഗര്‍ഭിണിയാകുമ്പോള്‍ തോന്നുന്ന പോലെ അങ്ങ് നടക്കും. ഫാഷനുമില്ല മേക്കപ്പുമില്ല. പിന്നെ ജീവിതം തന്നെ മാറിയ പോലെയാണ് പലരുടെയും പ്രകൃതം. എന്നാല്‍ തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ്. 

രണ്ടാമത് ഗര്‍ഭിണിയായ സമീറ തന്‍റെ മെറ്റേണിറ്റി ഫാഷന്‍ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമീലൂടെ പങ്കുവെക്കുന്നത്. ഗര്‍ഭിണിയാണെങ്കിലും ഫാഷനാകാം എന്നാണ് ഈ ചിത്രങ്ങളിലൂടെ സമീറ റെഡ്ഡി പറയുന്നതും. 

View post on Instagram
View post on Instagram

അടുത്തിടെ ഗോവയില്‍ ഗര്‍ഭക്കാല വിനോദയാത്രയ്ക്ക് പോയതിന്‍റെ ചിത്രങ്ങളും ഈ 34 വയസ്സുകാരി പങ്കുവെച്ചിട്ടുണ്ട്. മൂത്ത മകനുമായാണ് സമീറ യാത്രയ്ക്ക് പോയത്. തന്‍റെ വയര്‍ നന്നായി കാണുന്ന ചിത്രങ്ങളാണ് സമീറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗർഭകാലം ആഘോഷമാക്കിയുള്ള നിരവധി ഫോട്ടോകള്‍ സമീറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. അയഞ്ഞതും കാറ്റ് കിട്ടുന്നതുമായ വസ്ത്രം ധരിക്കണം. കാലവസ്ഥയ്ക്ക് അനുയോജ്യമായതും ഇളം നിറത്തിലുളളതുമായ വസ്ത്രങ്ങളും ധരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം.