Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര വനിതാ ദിനം; തെലങ്കാന സര്‍ക്കാര്‍ സര്‍വീസിലെ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി നിരവധി പദ്ധതികളും പരിപാടികളും ആരംഭിച്ചതോടൊപ്പം തെലങ്കാന സർക്കാർ സ്ത്രീകളെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു.

Holiday declared for women govt employees in Telangana
Author
Telangana, First Published Mar 7, 2021, 10:05 PM IST

മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തെലങ്കാന സർക്കാർ സര്‍വീസിലെ എല്ലാ വനിതാ  ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഗവർണർ തമിളിസൈ സൗന്ദരരാജൻ, മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവരും സംസ്ഥാനത്തെ എല്ലാ വനിതകൾക്കും ആശംസകളും അറിയിച്ചു. ‌

വിവിധ മേഖലകളിലെ സ്ത്രീകളുടെ വിജയം ആഘോഷിക്കുന്നതിനുള്ള അവസരമാണ് വനിതാ ദിനമെന്ന് ഗവർണർ പറഞ്ഞു. വികസനത്തില്‍ വനിതകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും പുരുഷന്‍മാരോട് മത്സരിച്ച് എല്ലാ മേഖലകളിലും അവര്‍ മികവ് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു. 

ജീവിതത്തിന്റെ എല്ലാ മേഖലകളിലും തീരുമാനമെടുക്കുന്നതിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു‌വെന്ന് ഗവർണർ പറഞ്ഞു.

സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി നിരവധി പദ്ധതികളും പരിപാടികളും ആരംഭിച്ചതോടൊപ്പം തെലങ്കാന സർക്കാർ സ്ത്രീകളെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു .

Follow Us:
Download App:
  • android
  • ios