Asianet News MalayalamAsianet News Malayalam

അവർ മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി, കരുത്തായി കൂടെ നിന്നത് അച്ഛൻ; കുറിപ്പ്

ഞാന്‍ അന്ന് കോളേജിൽ പഠിക്കുന്ന കാലമായിരുന്നു. അന്ന് എനിക്കൊരു ലാപ്ടോപ്പ് ഉണ്ടായിരുന്നു. കസിനും ഭാര്യയും ജോലിക്കു ശ്രമിക്കുന്നതിനാല്‍ മിക്കപ്പോഴും അവരാണ് ലാപ്‌ടോപ്പ് അന്ന് ഉപയോഗിച്ചിരുന്നത്.

I have shared many tweets talking about my father
Author
Uttar Pradesh West, First Published Jul 22, 2021, 8:26 PM IST

28കാരിയായ ശ്രുതി ചതുര്‍വേദി എന്ന പെൺകുട്ടി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു സംഭവം വന്നപ്പോൾ അച്ഛനാണ് കൂടെ നിന്നതെന്ന്  ശ്രുതി കുറിപ്പിൽ പറയുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായ ആ സംഭവത്തോടെ തന്റെ ജീവിതം തന്നെ തകർന്ന് പോകുമെന്ന് കരുതിയ നിമിഷമായിരുന്നു അതെന്നും ശ്രുതി പറയുന്നു.

കസിനും ഭാര്യയും ചേര്‍ന്ന് തന്റെ ചില ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനെ കുറിച്ചാണ് ശ്രുതി കുറിപ്പിൽ പറയുന്നത്. 18 വയസുള്ളപ്പോഴാണ് ആ സംഭവം ഉണ്ടായത്. ജീവിതം തന്നെ ശരിക്കും തകർന്ന് പോയെന്ന് തോന്നിയ ദിവസം. ആ സംഭവം ഉണ്ടായപ്പോൾ കൂടെ കരുത്തായി നിന്നതും ധെെര്യം പകർന്നതും അച്ഛനായിരുന്നുവെന്നും ശ്രുതി പറഞ്ഞു.

ഞാനൊരു മീഡിയ മാര്‍ക്കറ്റിങ് പ്രൊഫഷണലാണ്. എന്റെ അച്ഛന്‍ ഹരീഷ് ചതുര്‍വേദിയുടെ കഥയാണ് ഞാൻ ഈ കുറിപ്പിൽ പറയാൻ പോകുന്നത്. കസിനും ഭാര്യയും ചേർന്ന് ബ്ലാക്ക് മെയിലിങ്ങ് ചെയ്തപ്പോൾ അതിൽ വീഴാതിരിക്കാൻ എന്നെ പ്രാപ്തയാക്കിയത് അച്ഛൻ തന്നെയായിരുന്നു.

രക്ഷിതാക്കൾ അറിയാതെ ഒളിച്ചോടി വിവാഹം ചെയ്തവരാണ് കസിനും ഭാര്യയും. അവസാനം അവർ ഞങ്ങളുടെ വീട്ടില്‍ കുറച്ച് നാളത്തേയ്ക്ക് താമസിക്കാനായി എത്തി. വീട്ടുകാരുമായുള്ള പ്രശ്‌നം അവസാനിക്കുന്നത് വരെ അവർക്ക് ഞങ്ങളുടെ വീട്ടില്‍ താമസിക്കാൻ സൗകര്യം നൽകി.

രണ്ട് മുറികളുള്ള ചെറിയ വീടായിരുന്നു ഞങ്ങളുടെത്. കസിനും ഭാര്യയും വരുന്നതിനു മുമ്പ് തന്നെ ആറ് പേരാണ് വീട്ടിലുണ്ടായത്. അവിടേക്കാണ് കസിനും ഭാര്യയും താമസിക്കാൻ എത്തിയത്. മാസങ്ങളോളം അവര്‍ ഞങ്ങള്‍ക്കൊപ്പം താമസിച്ചു. മാസങ്ങൾ കഴി‍ഞ്ഞപ്പോൾ നിങ്ങളുടെ പ്രശ്നം വീട്ടുകാരുമായി പറഞ്ഞ് പരിഹരിക്കണമെന്നും വേറെ താമസസ്ഥലം നോക്കണമെന്നും എന്റെ അമ്മ അവരോട് പറഞ്ഞിരുന്നു.

വീട്ടിലെ പരിമിതികള്‍ കൊണ്ടായിരുന്നു അമ്മ അങ്ങനെ പറഞ്ഞത്. എന്നാല്‍ കസിനും ഭാര്യയും അവിടെ നിന്നും പോകുന്നതിനെ കുറിച്ച് ചിന്തിക്കുകയോ വലിയ താൽപര്യം കാണിക്കുകയോ ചെയ്തിരുന്നില്ല. ഞാന്‍ അന്ന് കോളേജിൽ പഠിക്കുന്ന കാലമായിരുന്നു. അന്ന് എനിക്കൊരു ലാപ്ടോപ്പ് ഉണ്ടായിരുന്നു. കസിനും ഭാര്യയും  ജോലിക്കു ശ്രമിക്കുന്നതിനാല്‍ മിക്കപ്പോഴും അവരാണ് ലാപ്‌ടോപ്പ് അന്ന് ഉപയോഗിച്ചിരുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലാപ്‌ടോപ്പിന്റെ ഡെസ്‌ക്ടോപ്പില്‍ സേവ് ചെയ്തിരുന്നു. എന്നാൽ, കസിനും ഭാര്യയും ആ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള എന്റെ ചിത്രങ്ങള്‍ അവര്‍ മോര്‍ഫ് ചെയ്യുകയായിരുന്നു. 

കസിന്റെ ഭാര്യ കംപ്യൂട്ടര്‍ എന്‍ജിനീയറായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യം വളരെ എളുപ്പമായിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ആ ചിത്രങ്ങള്‍ ഒറിജിനല്ലല്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. പത്തു വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്. 

ആ നിമിഷം എനിക്ക് മറക്കാനാവില്ല. ഒരു ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് കസിന്‍ കുറെ ഫോട്ടോകളുമായി എന്റെ അടുത്തേക്ക് വന്നു. എന്നെ കുറിച്ച് വലിയ ആശങ്കയുണ്ടെന്ന രീതിയിലാണ് തുടക്കത്തില്‍ അവര്‍ സംസാരിച്ചത്. അച്ഛൻ ഈ ചിത്രങ്ങൾ കാണുകയും ഇത് അത്ര  ഗൗരവത്തില്‍ എടുക്കുകയും ചെയ്തില്ല.

വീടു മാറാന്‍ ആവശ്യപ്പെട്ടാല്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കസിനും ഭാര്യയും പറഞ്ഞു. മാത്രമല്ല, അവര്‍ പണവും ആവശ്യപ്പെട്ടു. എന്നാൽ ഈ ചിത്രങ്ങൾ യഥാര്‍ഥമാണെന്ന് അമ്മ വിശ്വസിച്ചു. ഈ ചിത്രങ്ങള്‍ അവളുടേതാണെങ്കില്‍ നിങ്ങള്‍ക്കെന്താണ്? എന്നായിരുന്നു അച്ഛൻ അവരോട് ചോദിച്ചത്. അച്ഛനില്‍ നിന്ന് അങ്ങനെയൊരു പ്രതികരണം അവർ പ്രതീക്ഷിച്ചിരുന്നില്ല.

ഈ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കുമെന്നും കുടുംബത്തെ നാണം കെടുത്തുമെന്നുമായിരുന്നു കസിനും ഭാര്യും ഭീഷണിപ്പെടുത്തിയത്. എന്നാൽ അവരുടെ ഈ ഭീഷണിയിൽ അച്ഛൻ പേടി പോയില്ല. അച്ഛൻ ഉടൻ തന്നെ കസിന്റെയും ഭാര്യയുടെയും പെട്ടികള്‍ എടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു.

വീട്ടിൽ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജീവിതത്തിൽ ഞാന്‍ കണ്ട ഏറ്റവും നല്ല ഫെമിനിസ്റ്റ് അന്നും ഇന്നും എന്റെ അച്ഛനാണ്. ജീവിത്തിൽ എനിക്ക് എപ്പോഴും പിന്തുണയായി അച്ഛൻ കൂടെ ഉണ്ടായിരുന്നു. ജീവിതത്തിൽ എന്റെ ഉയർച്ചകൾക്ക് പിന്നിൽ എപ്പോഴും ഉണ്ടായിരുന്നത് അച്ഛൻ തന്നെയായിരുന്നു... -ശ്രുതി കുറിച്ചു.

Follow Us:
Download App:
  • android
  • ios