Asianet News MalayalamAsianet News Malayalam

'പാചകമറിയില്ലേ എന്ന് ചോദിച്ച് പലരും കളിയാക്കി'; ലിംഗവിവേചനത്തിനെതിരെ വിദ്യ ബാലന്‍

സ്ത്രീകള്‍ നേരിടുന്ന ഇത്തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കും അവഗണനകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാനും വിദ്യ ശ്രമിക്കാറുണ്ട്. 

I Should Know How To Cook Vidya Balan On Gender Inequality
Author
Thiruvananthapuram, First Published Jun 12, 2021, 9:07 PM IST

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലൻ. പക്ഷേ ഏറ്റവുമധികം ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള താരവും വിദ്യ തന്നെയാണ്. വണ്ണമുള്ള ശരീരപ്രകൃതിയുടെ പേരിൽ പലപ്പോഴും ട്രോളുകളിലും മീമുകളിലും വിദ്യ നിറഞ്ഞുനിന്നു.

ഇത്തരത്തിലുള്ള മോശം പ്രതികരണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടന്ന് നിരവധി അഭിമുഖങ്ങളില്‍ വിദ്യ വ്യക്തമാക്കിയിട്ടുണ്ട്‌. സ്ത്രീകള്‍ നേരിടുന്ന ഇത്തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കും അവഗണനകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാനും വിദ്യ ശ്രമിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഇതാ താന്‍ അനുഭവിച്ച ലിംഗവിവേചനത്തെ കുറിച്ചും തുറന്നുപറയുകയാണ് വിദ്യ. 

പാചകം ചെയ്യാന്‍ അറിയാത്തതിന്‍റെ പേരില്‍ പോലും ആളുകളുടെ പരിഹാസം നേരിടേണ്ടി വന്നുവെന്നാണ് 'ടൈംസ് നൌ ഡിജിറ്റലി'ന് നല്‍കിയ അഭിമുഖത്തിൽ വിദ്യ പറയുന്നത്. 'ഒരുപാട് പേർ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പാചകം ചെയ്യാന്‍ അറിയില്ലേ എന്ന് ചോദിച്ച് പരിഹസിച്ചു. എനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും പാചകം  അറിയില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍, ഞാന്‍ എന്തായാലും പാചകം പഠിച്ചിരിക്കണം എന്നായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അതെന്താ സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കാന്‍ അന്ന് ഞാന്‍ ആഗ്രഹിച്ചുപോയി'- വിദ്യ പറയുന്നു.

പാചകത്തിന്‍റെ പോരിലുള്ള ചോദ്യങ്ങള്‍ ഇതിന് മുമ്പും കേട്ടിട്ടുണ്ടെന്നും വിദ്യ പറയുന്നു. എല്ലാവരും ലിംഗവിവേചനം അനുഭവിച്ചുണ്ടാവും, എന്നാല്‍ സ്ത്രീകള്‍ക്ക് എതിരെയുള്ളതിന് മൂര്‍ച്ചയേറുന്നുവെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. 

Also Read: 'വീട്ടിലിരിക്കുമ്പോള്‍ പുതിയ മേക്കപ്പ് ട്രിക്‌സ് പഠിക്കാം'; വീഡിയോയുമായി വിദ്യാ ബാലന്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios