ബോളിവുഡ് നടി അമൃത റാവുവും ഭര്‍ത്താവ് ആര്‍.ജെ അന്‍മോലും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. ലോകം മുഴുവനും ഒരു പകർച്ചവ്യാധിയെ നേരിടുന്ന ഈ സമയത്താണ് ഞങ്ങളുടെ കുഞ്ഞ് പിറന്നത്. 2020 ൽ ഗർഭം ധരിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങളുണ്ടെന്ന് കരുതുന്നുവെന്ന് നടി അമൃത പറയുന്നു.

'' ഈ ലോക്ക്ഡൗൺ കാലത്ത് കുഞ്ഞുപിറന്നാല്‍ ഗുണങ്ങളേറെയുണ്ടെന്നാണ് അമൃത പറയുന്നത്. ഞങ്ങളുടെ മുത്തശ്ശിമാർ നമ്മുക്കൊപ്പം കൂടെ ഉണ്ടായിരുന്നു. അണുകുടുംബം പെട്ടെന്ന് കൂട്ടു കുടുംബമായി മാറി. ഒത്തുചേരലുകള്‍, കുടുംബചര്‍ച്ചകള്‍, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ഒന്നിച്ച് പ്രാര്‍ത്ഥിക്കല്‍, ഒന്നിച്ച് തീരുമാനങ്ങളെടുക്കുക... ഇങ്ങനെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ എല്ലാ ചെറിയ കാര്യങ്ങളും അവന് ലഭിച്ചു...'' - അമൃത പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് എല്ലാവരും ഒന്നിച്ചിരുന്നപ്പോൾ ദിവസങ്ങൾ കടന്ന് പോയത് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ് ആര്‍.ജെ അന്‍മോൽ ഹിന്ദുസ്ഥാൻ ടെെംസിനോട് പറഞ്ഞു.

ഒമ്പതാം മാസമായപ്പോഴാണ് അമൃത ഗര്‍ഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. തികച്ചും ഒരു 'സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ്' ആയി അമൃതയുടേതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പ്രിയപ്പെട്ടവരോടെല്ലാം ക്ഷമാപണം നടത്തിക്കൊണ്ടാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് ആര്‍ ജെ അന്‍മോള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്.