Asianet News MalayalamAsianet News Malayalam

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം; വൈറലായി ഫോട്ടോഷൂട്ട്

വിപുലമായ നിയമ സംവിധാനങ്ങൾ ഉണ്ടെങ്കിലും സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർധിക്കുന്നത് രാജ്യ പുരോഗതിക്ക് തന്നെ തടസമാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് ഉത്തര്‍പ്രദേശിലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

International Day for the Elimination of Violence against Women 2022
Author
First Published Nov 25, 2022, 12:44 PM IST

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഓരോ ദിവസം കഴിയുംതോറും കൂടികൊണ്ടിരിക്കുകയാണ്. ഇത്തരം അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നതിന്‍റെ ഭാഗമായാണ് എല്ലാ വർഷവും നവംബർ 25ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആയി ആചരിക്കുന്നത്.  2000 മുതലാണ് നവംബർ 25ന് യുഎന്‍നിന്‍റെ ആഭ്യമുഖ്യത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ദിനമായി ആചരിക്കുന്നത് . 

വിപുലമായ നിയമ സംവിധാനങ്ങൾ ഉണ്ടെങ്കിലും സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർധിക്കുന്നത് രാജ്യ പുരോഗതിക്ക് തന്നെ തടസമാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് ഉത്തര്‍പ്രദേശിലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലിംഗ വിവേചനം സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ആക്കം കൂട്ടിയെന്നും പഠനങ്ങള്‍ പറയുന്നു. 

International Day for the Elimination of Violence against Women 2022

 

ഒന്നിച്ചു നിന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയാം എന്നാണ് ഈ വർഷത്തെ സന്ദേശം. എന്തായാലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

International Day for the Elimination of Violence against Women 2022

 

സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ എഴുതിയ പ്ലെക് കാര്‍ഡുകള്‍ പിടിച്ചിരിക്കുന്ന മോഡലിനെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.  മോഡലിന്‍റെ ശരീരത്തില്‍ നിറയെ മുറിവുകളും ചിത്രങ്ങളില്‍ കാണാം.  'എനിക്ക് കാമുകനോട് നോ പറയാന്‍ കഴിയില്ല', 'എനിക്ക് ഒറ്റയ്ക്ക് നടക്കാന്‍ പാടില്ല' തുടങ്ങിയ വാചകങ്ങളാണ് പ്ലെക് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഗ്രീഷ്മ ഗോപകുമാര്‍ ആണ് മോഡല്‍.  വിവേക് ആണ് സ്റ്റൈല്‍ ചെയ്തത്. മേക്കപ്പ് ചെയ്തത് സാറ സബിതയും. അഖില്‍ എസ് കിരണ്‍ ആണ് എഡിറ്റ്ങ് ചെയ്തത്.

 

Also read: ലോകകപ്പില്‍ കളിക്കുന്ന മകനെ ടിവിയില്‍ കാണുന്ന അമ്മയുടെ പ്രതികരണം; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios