Asianet News MalayalamAsianet News Malayalam

വുഹാനിലെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിലിൽ അതീവ ​ഗുരുതരാവസ്ഥയിൽ

ഷാങ് സാന്‍ എന്ന 38 കാരിയാണ് ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഷാങ് സാന്‍ മരണത്തിന്റെ വക്കിലാണെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
 

Journalist prison critical condition for reporting covid outbreak Wuhan
Author
China, First Published Nov 5, 2021, 5:06 PM IST

കൊറോണ വെെറസ് (corona virus) ചൈനയിലെ വുഹാൻ ലാബിൽ (wuhan lab) നിന്ന് ചോർന്നതാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതാണ്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണൽ ലബോറട്ടറി ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക ജയിലിൽ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. 

ഷാങ് സാൻ എന്ന 38 കാരിയാണ് ജയിലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഷാങ് സാൻ മരണത്തിന്റെ വക്കിലാണെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

 2020 ഫെബ്രുവരിയിലാണ് മുൻ അഭിഭാഷകയായ ഷാങ് സാൻ വുഹാനിലെത്തുന്നത്. അന്ന് കൊവിഡ് വ്യാപകമായി പ‌ടർന്നു പി‌ടിച്ച വുഹാനിൽ അധികൃതർക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. തന്റെ മൊബൈൽ ഫോണിൽ ഇതു സംബന്ധിച്ചുള്ള വീഡിയോകളും ഇവർ പകർത്തിയിട്ടുണ്ട്. 

എന്നാൽ 2020 മെയ് മാസത്തിൽ ഇവരെ തടങ്കലിൽ വയ്ക്കുകയും ഡിസംബറിൽ ഇവർക്ക് നാല് വർഷത്തേക്ക് തടവ് ശിക്ഷയും വിധിക്കുകയായിരുന്നു. ജയിലിൽ വച്ച് ഇവർ നിരാഹാര സമരം തുടങ്ങുകയായിരുന്നു. ഷാങ് സാനിന്റെ ആരോ​ഗ്യസ്ഥിതി അതീവ ​ഗുരുതരമാണെന്ന് സഹോദരൻ ഷാങ് ജു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണം ഉപേക്ഷിച്ച ഷാങിന് മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഭക്ഷണം നൽകുന്നത്. 

ഷാങിനെ ജയിൽ മോചിതയാക്കാൻ ആനംസ്റ്റി ഇന്റർനാഷണൽ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. നിതാ ജയിലിലാണ് ഷാങ് നിലവിലുള്ളത്. അവരെ കാണാൻ അനുവദിക്കണമെന്ന് പല തവണ പറഞ്ഞിട്ടും ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കൊവിഡിനെതിരെ ഗുളിക; അനുമതി നല്‍കി ബ്രിട്ടണ്‍; ഈ ഗുളിക വാങ്ങിക്കൂട്ടാന്‍ രാജ്യങ്ങള്‍ രംഗത്ത്

Follow Us:
Download App:
  • android
  • ios