ഒരു യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇത്രമാത്രം വൈറലാകാന്‍ മാത്രം അതിലെന്തിരിക്കുന്നു ?  യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവരുടെ സമീപത്ത് നിന്ന് സത്യപ്രതിജ്ഞാ വാചകം പറഞ്ഞുകൊണ്ടുക്കുന്ന  ജഡ്ജിയുടെ കയ്യില്‍ യുവതിയുടെ നവജാതശിശു ഇരിക്കുന്നതാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ കാരണം. 

വാഷിങ്ടണിലെ ഒരു കോടതിയിലെ ജഡ്ജിയായ റിച്ചാര്‍ഡ് ഡിന്‍കിസ് ആണ് ജൂലിയാന ലാമര്‍  എന്ന യുവതിയുടെ കുട്ടിയെ കയ്യിലെടുത്ത്  സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലാമറുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ സഹപാഠി വീണ്ടും ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഈ വീഡിയോ ഇതിനോടകം ഏഴ് ലക്ഷം പേരാണ് കണ്ടുകഴിഞ്ഞത്.