വിവാഹം എന്നത് സെക്സ് മാത്രമല്ലെന്ന് കനിഷ്ക പറയുന്നു. അത് സ്നേഹവും സത്യസന്ധതയും ആണ്, എന്നാൽ അവയിലുള്ള വിശ്വാസം തനിക്ക് നഷ്ടമായെന്ന് കനിഷ്ക പറയുന്നു. 

പവിത്ര റിഷ്ത എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി കനിഷ്ക സോണി താൻ തന്നെത്തന്നെ സ്വയം വിവാഹം കഴിച്ചുവെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മംഗളസൂത്രവും സിന്ദൂരവും കാണിക്കുന്ന ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ കമന്റ് ബോക്സിൽ താരം രൂക്ഷ വിമർശനമാണ് നേരിട്ടത്. 

ഇപ്പോഴിതാ ട്രോളന്മാർക്കും വിമർശകർക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വിവാഹം എന്നത് സെക്സ് മാത്രമല്ലെന്ന് കനിഷ്ക പറയുന്നു. അത് സ്നേഹവും സത്യസന്ധതയും ആണ്, എന്നാൽ അവയിലുള്ള വിശ്വാസം തനിക്ക് നഷ്ടമായി. അതുകൊണ്ട് തനിച്ചുജീവിക്കുന്നതാണ് നല്ലതെന്നു മനസ്സിലായി- കനിഷ്ക പറയുന്നു. സ്നേഹം കണ്ടെത്താൻ പ്രയാസമുള്ള ഈ കാലത്ത് അതു പുറത്ത് തേടുന്നതിനേക്കാൾ താൻ സ്വയം സ്നേഹിക്കുന്നുവെന്നും കനിഷ്ക കൂട്ടിച്ചേര്‍ത്തു. 

View post on Instagram

'ഇന്നത്തെ സാങ്കേതികവിദ്യയ്ക്ക് നന്ദി, പുരുഷനില്ലാതെ എന്റെ ജീവിതം മുഴുവൻ ജീവിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വയം സമ്പാദിക്കുന്നു, ഞാൻ സ്വതന്ത്രനാണ്, എനിക്ക് എന്റെ സ്വപ്നങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ കഴിയും. 90 ശതമാനം സ്ത്രീകളും വിവാഹ ശേഷം സന്തുഷ്ടരല്ല, എനിക്ക് പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു'- കനിഷ്ക കൂട്ടിച്ചേര്‍ത്തു. 

View post on Instagram

തന്റെ സോളോ വിവാഹ വാർത്ത ​ഗൂ​ഗിളിൽ ട്രെൻഡാക്കിയവർക്ക് നന്ദി പറഞ്ഞ കനിഷ്ക വൈറലാക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശമെന്നും പറയുന്നു. നിലവിൽ അമേരിക്കയിൽ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയാണെന്നും കനിഷ്ക കൂട്ടിച്ചേര്‍ത്തു. 

Also Read: ഒന്നിലധികം ലൈംഗിക പങ്കാളികൾ, പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്, കൂടിയ പട്ടികയിൽ കേരളവും