ഫെബ്രുവരി 21നാണ് കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് രണ്ടാമത്തെ ആൺകുഞ്ഞ് പിറന്നത്. 

വനിതാ ദിനത്തിൽ രണ്ടാമത്തെ മകന്‍റെ ചിത്രം ആദ്യമായി ആരാധകരുമായി പങ്കുവച്ച് ബോളിവുഡ് നടി കരീന കപൂർ. ഫെബ്രുവരി 21നാണ് കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് രണ്ടാമത്തെ ആൺകുഞ്ഞ് പിറന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ശക്തമായ സന്ദേശവുമായാണ് കരീന മകന്റെ ചിത്രം ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിൽ കുഞ്ഞിനെ ചേർത്ത് പിടിച്ചുള്ള സെൽഫിയാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ കരീന പറയുന്നു. ഒപ്പം 'InternationalWomensDay' എന്ന ഹാഷ്ടാഗും കരീന നല്‍കിയിട്ടുണ്ട്. 

View post on Instagram

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡി കൂടിയാണ് കരീന കപൂര്‍- സെയ്ഫ് അലി ഖാൻ ദമ്പതികള്‍. 2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ല്‍ ദമ്പതികള്‍ക്ക് തൈമൂര്‍ പിറന്നു.

Also Read: വിദ്യാര്‍ഥിനിയില്‍ നിന്നും ജനപ്രതിനിധിയിലേയ്ക്ക്; പ്രതീക്ഷയാണ് അനസ്...