രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി കരീന കപൂർ. മൂത്ത മകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്ന കാര്യം കരീനയും സെയ്ഫ് അലി ഖാനും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു.  താര കുടുംബത്തെ പോലെ കുഞ്ഞിനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ തന്‍റെ പുത്തന്‍ ചിത്രങ്ങളാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി നിൽക്കുന്ന കരീനയെ ആണ് ചിത്രത്തില്‍ കാണുന്നത്. 'ഞങ്ങള്‍ രണ്ടുപേരും ഷൂട്ടിംങ് സെറ്റില്‍' എന്ന ക്യാപ്ഷനോടെയാണ് ഏഴാം മാസത്തെ ചിത്രം കരീന പങ്കുവച്ചിരിക്കുന്നത്. 

 

പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് കരീന ധരിച്ചിരിക്കുന്നത്.  ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ​നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

 

മുമ്പത്തെപ്പോലെ തന്നെ സിനിമയിലും മറ്റു ചടങ്ങുകളിലുമൊക്കെ താരത്തെ സജീവമായി കാണാം. ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. അമ്മയാകുക എന്നത് രോഗാവസ്ഥ അല്ല. അതിനാൽ തന്നെ എപ്പോഴും വീട്ടിലിരിക്കാൻ കഴിയില്ല എന്നും കരീന ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ഗര്‍ഭിണിയായ കരീനയുടെ വസ്ത്രധാരണവും ഫാഷന്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ഗർഭ കാലത്തെ മികച്ച വസ്ത്രധാരണം എങ്ങനെയാവണമെന്ന് സൂചിപ്പിക്കുകയാണ് കരീനയുടെ മെറ്റേണിറ്റി ഫാഷന്‍. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് കരീന ഇപ്പോള്‍ ധരിക്കുന്നത്. കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

 

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012-ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ലോക്ക്ഡൗൺ കാലത്തായിരുന്നു രണ്ടാമതും കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം താരകുടുംബം വെളിപ്പെടുത്തിയത്. 

 

Also Read: കരീനയുടെ മെറ്റേണിറ്റി ഡ്രസ്സ്; ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച; വില എത്രയെന്ന് അറിയാമോ?