താൻ തോക്കിന്‍മുനയില്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് മോഡലും ഗായികയും ടിവി താരവുമായ കാറ്റി പ്രൈസിന്റെ വെളിപ്പെടുത്തൽ. 2018ലാണ് ഞെട്ടിക്കുന്ന ആ സംഭവം നടന്നത്. ദക്ഷിണാഫ്രിക്കയില്‍ വച്ച് ആറ് പേർ ചേർന്ന് തന്റെ കാറിനെ തടഞ്ഞ് നിർത്തുകയായിരുന്നുവെന്ന് കാറ്റി പറഞ്ഞു.

 അഡിഡാസ് ഹൂഡി ധരിച്ച ഒരു മനുഷ്യന്‍ എന്റെ മുഖത്ത് നോക്കി അലറിക്കൊണ്ടിരുന്നു. അയാൾ ചോദിച്ചതെല്ലാം ഞാൻ നൽകി. അവസാനം അയാൾ എന്റെ ശരീരത്തിൽ തൊടാൻ തുടങ്ങി. ആ സമയത്ത് കൂടെ എന്റെ മക്കളും ഉണ്ടായിരുന്നു.   തലയണ ഉപയോ​ഗിച്ച് കുട്ടികളെ രക്ഷിച്ചു.

14 വര്‍ഷത്തെ കാത്തിരിപ്പ് പാഴായില്ല; ആർത്തവ വിരാമത്തിന്‍റെ ലക്ഷണം കാണിച്ചിട്ടും അമ്മയായി...

തോക്കിന്‍മുന എന്റെ തലയില്‍ വച്ചാണ് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരു ബുള്ളറ്റ് തുളച്ചുകയറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ഇനി മക്കൾക്കും ആരും ഉണ്ടാകില്ലെന്നും മരിക്കാൻ പോവുകയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ അവരിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് കാറ്റി പറഞ്ഞു.
 
ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെ രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നുവെന്ന് കാറ്റി പറയുന്നു. വളരെ പേടിയോടെയാണ് ഓരോ ദിവസവും ഞാനും എന്റെ മക്കളും ജീവിച്ച് പോകുന്നതെന്നും കാറ്റി പറയുന്നു.