ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തിന് താഴെ ആരാധകരുടെ അഭിനന്ദന പ്രവാഹമായിരുന്നു. 

സ്വിമ്മിങ്‌ സ്യൂട്ടില്‍ നില്‍ക്കുന്ന താരത്തിന്റെ കുഞ്ഞ് വയറുകണ്ടാണ് ആരാധകര്‍ അഭിനന്ദനവുമായി എത്തിയത്. ലിസ ഹെയ്ഡന്‍ രണ്ടാമത് ഗര്‍ഭിണിയാണ്. ഭര്‍ത്താവ് ഡിനോ ലാല്‍വാനിക്കും മകന്‍ സാക്കിനുമൊപ്പം ബീച്ചില്‍ നില്‍ക്കുന്ന ചിത്രമാണ്  താരം പങ്കുവെച്ചിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള സ്വിമ്മിങ് സ്യൂട്ടില്‍ 33 കാരി  ലിസ അതീവസുന്ദരിയായിരുന്നു. നാലാമത്തെയാള്‍ വരുന്നതിന്‍റെ ആഘോഷം എന്നായിരുന്നു ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

 
 
 
 
 
 
 
 
 
 
 
 
 

Party of four on the way 🥳

A post shared by Lisa Lalvani (@lisahaydon) on Aug 17, 2019 at 3:28am PDT

2016 ലായിരുന്നു വ്യവസായിയായ ഡിനോ ലാല്‍വാനിയുമായി ലിസയുടെ വിവാഹം നടന്നത്. 2017 ല്‍ ഇരുവര്‍ക്കും ആദ്യത്തെകുട്ടി ജനിച്ചു. 2010-ല്‍ പുറത്തിറങ്ങിയ ആയിഷയായിരുന്നു ബോളിവുഡിലെ ലിസയുടെ ആദ്യ ചിത്രം.

ആദ്യ കുഞ്ഞ് ജനിച്ചതിന് ശേഷം ഒരു ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായ ചിത്രവും ലിസ പങ്കുവെച്ചിരുന്നു. നവജാത ശിശുക്കള്‍ക്ക് മുലയൂട്ടാന്‍ മടിക്കരുതെന്ന സന്ദേശമുയര്‍ത്തി താരം പങ്കുവെച്ച ചിത്രത്തിന് നല്ല പ്രതികരണമാണ് അന്ന് ലഭിച്ചത്.