തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലിസ ചിത്രം പങ്കുവച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭിണികളുടെ ഗര്‍ഭകാല ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് സോഷ്യല്‍ മീഡിയയും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഏറെയും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ലിസയ്ക്കും ആരാധകര്‍ നല്‍കിയിരിക്കുന്നത് 

ഗര്‍ഭകാല ഫോട്ടോഷൂട്ട് വളരെ സജീവമാകുന്ന ഒരു കാലത്തിലാണ് നമ്മളിപ്പോള്‍. താരങ്ങളാണെങ്കില്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇപ്പോഴിതാ ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍ ഒമ്പതാം മാസത്തില്‍ പോലും ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലിസ ചിത്രം പങ്കുവച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭിണികളുടെ ഗര്‍ഭകാല ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് സോഷ്യല്‍ മീഡിയയും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഏറെയും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ലിസയ്ക്കും ആരാധകര്‍ നല്‍കിയിരിക്കുന്നത്.

View post on Instagram

പിങ്ക് പൂക്കള്‍ നിറയെ വിരിഞ്ഞുനില്‍ക്കുന്ന ഒരുദ്യാനത്തിനടുത്ത് നില്‍ക്കുന്നതാണ് ചിത്രം. കറുത്ത ബിക്കിനിയില്‍ വയറ് മുഴുവനായി കാണുന്ന തരത്തില്‍ ഉഗ്രന്‍ പോസും. മുമ്പ് ഏഴാം മാസത്തിലും സമാനമായ തരത്തില്‍ ബിക്കിനിയില്‍ ലിസ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഈ ചിത്രങ്ങള്‍ക്കും അന്ന് വന്‍ സ്വീകരണം ലഭിച്ചിരുന്നു.

View post on Instagram

ലിസയും ഭര്‍ത്താവും ബിസിനസ്മാനുമായ ദിനോ ലല്‍വാനിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. മൂത്ത മകന് മൂന്ന് വയസ് കഴിഞ്ഞിരിക്കുന്നു. ഗര്‍ഭകാലത്തെ ഓരോ ഘട്ടവും ഇന്‍സ്റ്റഗ്രാമിലൂടെ പതിവായി പങ്കുവയ്ക്കുന്ന താരം കൂടിയാണ് ലിസ.

View post on Instagram

'ഏ ദില്‍ ഹേ മുഷ്‌കില്‍', 'ഹൗസ്ഫുള്‍ 3', 'ക്വീന്‍' എന്നീ ചിത്രങ്ങളാണ് ലിസ ഹെയ്ഡന്‍ എന്ന നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. ഇതിന് പുറമെ 'ഇന്ത്യാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ടിവി ഷോയും 'ദ ട്രിപ്' എന്ന വെബ് സീരീസും ലിസയെ കൂടുതല്‍ സുപരിചിതയാക്കി.

View post on Instagram