യുകെയിലെ സൗത്ത് ഷീൽഡ്സ് ബീച്ചിൽ ലൈവ് റിപ്പോർട്ടിംഗ് നടക്കുന്നതിനിടെ ഒരു കുട്ടി നടത്തിയ പ്രകടനങ്ങൾ ആണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ അടുത്തുകൂടെ പോകുന്നവര്‍ ക്യാമറ കണ്ണുകളിൽ വന്നുപെടുന്നതും ചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതുമൊക്കെ നാം കാണുന്ന സ്ഥിരം കാഴ്ചകളാണ്. എന്നാല്‍ അതിലും വേറിട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലെ സൗത്ത് ഷീൽഡ്സ് ബീച്ചിൽ ലൈവ് റിപ്പോർട്ടിംഗ് നടക്കുന്നതിനിടെ ഒരു കുട്ടി നടത്തിയ പ്രകടനങ്ങൾ ആണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. 

ബിബിസിയുടെ ജെൻ ബർട്രം എന്ന മാധ്യമപ്രവർത്തക വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഈ ബാലന്‍റെ രസകരമായ പ്രകടനം. ലൈവ് നടക്കുകയാണെന്ന് മനസ്സിലാക്കിയ ഉടനെ തന്നെ ആശാന്‍ കിടിലന്‍ വെസ്റ്റേണ്‍ ഡാന്‍സ് ആരംഭിച്ചു. ലക്ഷക്കണക്കിന് ആളുകൾ ലൈവായി ഇത് കാണുകയും ചെയ്തു. പക്ഷേ ഇതൊന്നും അറിയാതെ ജെൻ വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. പിന്നീട് റിപ്പോർട്ടിങ്ങിന്റെ വീഡിയോ കണ്ടപ്പോഴാണ് ജെൻ സംഭവം അറിയുന്നത്. 

പിന്നീട് ഒന്നും നോക്കിയില്ല വീഡിയോയിലെ തന്‍റെ ശബ്ദം കുറച്ചതിന് ശേഷം ഈ മിടുക്കന്‍റെ നൃത്തത്തിന് പശ്ചാത്തല സംഗീതം നൽകി എഡിറ്റ് ചെയ്ത് ജെന്‍ തന്‍റെ ട്വിറ്ററിൽ പങ്കുവച്ചു. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

Scroll to load tweet…

അവിടം കൊണ്ടും തീര്‍ന്നില്ല. ഈ കൊച്ചുമിടുക്കനെ കുറിച്ചുള്ള മറ്റ് വിവരങ്ങളും തിരക്കിയെന്നും കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളത് മൂലം ഇപ്പോൾ അവന്റെ അരികിലേക്ക് എത്താൻ സാധിക്കില്ല എന്നും ജെൻ ട്വിറ്ററിൽ കുറിച്ചു. 

Scroll to load tweet…

Also Read: മാധ്യമപ്രവര്‍ത്തകയ്ക്ക് ക്യാൻസർ; കണ്ടെത്തിയത് ടിവി കണ്ട പ്രേക്ഷകയുടെ സംശയത്തെ തുടര്‍ന്ന്...