ഈ കൊറോണ കാലത്ത് വെെറൽ പാട്ടുമായി പോപ് ഗായികയും നടിയുമായ മഡോണ. തന്റെ ഹിറ്റ്ഗാനത്തിന്റെ റിമിക്‌സ് സൃഷ്ടിച്ചാണ് മഡോണ കൊറോണയ്ക്കെതിരെ പോരാടുന്നത്. കാമുകന്‍ അഹ്‌ലാമാലിക് വില്യംസിനും മകള്‍ മേഴ്‌സി ജെയിംസിനുമൊപ്പം ലണ്ടനിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് മഡോണ ഇപ്പോൾ. 

 മഡോണ തന്റെ പ്രശസ്തമായ വോഗ് ഗാനത്തിന്റെ വരികള്‍ മാറ്റിയാണ് ആലപിച്ചിരിക്കുന്നത്. ഈ സമയത്ത് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റാത്തതിനാൽ കിട്ടുന്നതില്‍ തൃപ്തിപ്പെടുക എന്ന ആശയമാണ് പാട്ടിലൂടെ മഡോണ പങ്കുവച്ചിരിക്കുന്നത്.

വരൂ അല്‍പം വറുത്ത മീന്‍ കഴിക്കാം, കാരണം ഇവിടെ പാസ്തയില്ല'' (കമോണ്‍ ലെറ്റ്‌സ് ഗോ ഈറ്റ് സം ഫ്രൈഡ് ഫിഷ്, ദേര്‍ ഈസ് നോ മോര്‍ പാസ്താ) എന്നിങ്ങനെ പോകുന്നു വരികൾ. കറുപ്പുനിറത്തിലുള്ള അത്‌ലെറ്റിക് ഔട്ട്ഫിറ്റ് ധരിച്ചാണ് മഡോണ പാട്ട് പാടുന്നത്. മെെക്കായി ഹെയര്‍ബ്രഷാണ് മഡോണ ഉപയോ​ഗിച്ചിരിക്കുന്നത്.