മലൈക അറോറയും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. മലൈക അറോറയും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. എന്നാല്‍ താരത്തിന്‍റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 

ഷോര്‍ട്ട് പാന്‍റ്സും ഓഫ് ഷോള്‍ഡര്‍ ടോപ്പുമണിഞ്ഞ മലൈക അറോറയുടെ ചിത്രം ഇത്ര ചര്‍ച്ചയാകാന്‍ കാരണമുണ്ട്. ചിത്രത്തില്‍ താരത്തിന്‍റെ സ്‌ട്രെച്ച് മാര്‍ക്ക് കാണാം എന്നതുകൊണ്ട് തന്നെ. എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച മലൈകയുടെ തന്റേടത്തെ പുകഴ്ത്തിയവരും ഒപ്പം സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ചിത്രത്തിനു പോസ് ചെയ്തതിനെ കളിയാക്കിയവരും ഉണ്ട്.

View post on Instagram

മലൈക ഒരു കുഞ്ഞിന് ജന്മം നല്‍കിയിട്ടുള്ള നാല്‍പ്പത്തിയഞ്ചുകാരിയാണ് ഇപ്പോള്‍ അവരുടെ സ്‌ട്രെച്ച് മാര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്ത് അര്‍ഥമാണെന്ന് ചിലര്‍ ചോദിച്ചു. മലൈക കാണിച്ച ആത്മവിശ്വാസം അഭിനന്ദിക്കേണ്ടതാണെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തു. 

ഇതിന് മുമ്പും പല താരങ്ങളും ഇത്തരത്തിലുളള സാഹചര്യങ്ങള്‍ നേരിട്ടുണ്ട്. കരീന, പരനീതി ചോപ്ര തുടങ്ങിയ പല താരങ്ങള്‍ക്ക് നേരെയും സ്ട്രച്ച് മാര്‍ക്കിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ പരിഹസിച്ചിട്ടുണ്ട്.