Asianet News MalayalamAsianet News Malayalam

'ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക'; ഓസ്‌കര്‍ അവതാരകന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മലാലയുടെ മറുപടി

ഓസ്കര്‍ വേദിയിലിരിക്കുന്ന മലാലയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓസ്‌കര്‍ വേദിയില്‍ തമാശ കലര്‍ന്ന പരിഹാസ രൂപത്തില്‍ ചോദ്യം ചോദിച്ച അവതാരകന് മലാല കൃത്യമായി മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്.

Malala Yousafzai Praised For Her Response To Jimmy Kimmels Joke At Oscars azn
Author
First Published Mar 14, 2023, 8:41 AM IST

സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല  ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.  

ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും ആണ് മലാല തിളങ്ങിയത്. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല സില്‍വര്‍ ഗൗണ്‍ ധരിച്ചാണെത്തിയത്.റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള തിളങ്ങുന്ന ഗൗണിനൊപ്പം പ്ലാറ്റിനം കമ്മലും വജ്രവും മരതകവും ചേര്‍ന്ന മോതിരങ്ങളും മലാല അണിഞ്ഞു. ഭര്‍ത്താവ് അസ്സര്‍ മാലിക്കും അവര്‍ക്കൊപ്പം ഓസ്‌കര്‍ ചടങ്ങിനെത്തിയിരുന്നു.

ഓസ്കര്‍ വേദിയിലിരിക്കുന്ന മലാലയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓസ്‌കര്‍ വേദിയില്‍ തമാശ കലര്‍ന്ന പരിഹാസ രൂപത്തില്‍ ചോദ്യം ചോദിച്ച അവതാരകന് മലാല കൃത്യമായി മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്.

സ്പിറ്റ്‌ഗേറ്റ് വിവാദ'വുമായി ബന്ധപ്പെട്ട ചോദ്യമാണ് അവതാരകന്‍ ജിമ്മി കിമ്മല്‍ മലാലയോട് ചോദിച്ചത്.'മനുഷ്യാവകാശത്തിനും സ്ത്രീകളുടേയും കുട്ടികളുടേയും വിദ്യാഭ്യാസത്തിനുമായി പോരാടുന്ന നിങ്ങള്‍ ഒരു പ്രചോദനമാണ്. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവെന്ന നിലയില്‍ ക്രിസ് പൈനിന് നേരെ ഹാരി സ്റ്റൈല്‍സ് തുപ്പി എന്നു കരുതുന്നുണ്ടോ?' എന്നായിരുന്നു ജിമ്മിയുടെ ചോദ്യം.

'ഞാന്‍ സമാധാനത്തെ കുറിച്ച് മാത്രമേ സംസാരിക്കൂ' എന്നായിരുന്നു മലാല ഇതിന് മറുപടി നല്‍കിയത്. ഈ മറുപടി വേദിയിലുള്ളവരെല്ലാം കൈയടിയോടെ സ്വീകരിച്ചു. ഇതിന്റെ വീഡിയോ പിന്നീട് മലാല റീട്വീറ്റ് ചെയ്തു. 'ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക' എന്നാണ് ഈ ട്വീറ്റിനൊപ്പം മലാല കുറിച്ചത്.

 

 

 

 

 

ഡോണ്ട് വറി ഡാര്‍ലിങ് എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഹാരി സ്റ്റൈല്‍സ് ക്രിസ് പിന്നിന് മേല്‍ തുപ്പി എന്ന വിവാദമുണ്ടായത്. എന്നാല്‍ ഹാരി തുപ്പിയിട്ടില്ലെന്ന് വ്യക്തമാക്കി ക്രിസ് പിന്‍ പിന്നീട് രംഗത്തുവന്നിരുന്നു. എന്തായാലും മലാലയുടെ വീഡിയോ വളരെ പെട്ടെന്നാണ് സൈബര്‍ ലോകത്ത് പ്രചരിച്ചത്.  ഒരു നൊബേൽ പുരസ്കാര ജേതാവിനോട് ചോദിക്കാന്‍ പറ്റിയ ചോദ്യമാണോ ഇതെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malala Yousafzai (@malala)

Also Read: ബിരുദദാന ചടങ്ങിനിടെ വേദിയിൽ തലകുത്തി മറിഞ്ഞ് പെൺകുട്ടി; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios