Asianet News MalayalamAsianet News Malayalam

'ബിക്കിനിയുടെ പേരില്‍ വിമർശിക്കപ്പെട്ടു'; സ്ത്രീകളായിരുന്നു തന്നെ വേട്ടയാടിയതെന്ന് മല്ലിക ഷെരാവത്

'സിനിമയില്‍ ബിക്കിനി ധരിക്കുന്നതും ചുംബന രം​ഗങ്ങളും പല രീതിയില്‍ വിമർശിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ സമൂഹത്തിനുള്ള വളർച്ചയിൽ താൻ സന്തുഷ്ടയാണ്'- മല്ലിക പറയുന്നു.

Mallika Sherawat says she was bullied out of the country by women
Author
Thiruvananthapuram, First Published Sep 14, 2021, 5:38 PM IST

തന്‍റേതായ നിലപാടുകളുള്ള ബോളിവുഡ് നടിയാണ് മല്ലിക ഷെരാവത്. മാധ്യമങ്ങളുടെ നിരന്തര വേട്ടയാടൽ മൂലം തനിക്ക് ഇന്ത്യ വിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ചില മാധ്യമങ്ങൾ തന്നെ മോശം സ്ത്രീയെന്ന് വരെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരുടെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടെന്നും ഒരു അഭിമുഖത്തിനിടെ മല്ലിക പറഞ്ഞു. 

സിനിമയില്‍ ബിക്കിനി ധരിക്കുന്നതും ചുംബന രം​ഗങ്ങളും പല രീതിയില്‍ വിമർശിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ സമൂഹത്തിനുള്ള വളർച്ചയിൽ താൻ സന്തുഷ്ടയാണ്. ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടെന്നും മല്ലിക പറയുന്നു. 

ചില മാധ്യമങ്ങൾ തന്നെ വിടാതെ പിന്തുടർന്നിരുന്നു. അതില്‍ സ്ത്രീകളായിരുന്നു തന്നെ വേട്ടയാടിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. പുരുഷന്മാർക്ക് പ്രശ്നമുണ്ടായിരുന്നില്ല. അവർ എപ്പോഴും അഭിനന്ദിച്ചിട്ടേയുള്ളു. എന്തുകൊണ്ടാണ്  സ്ത്രീകളെല്ലാം തനിക്കെതിരാകുന്നതെന്ന് മനസ്സിലായില്ല. ഇതൊക്കെ കൊണ്ടാണ് കുറച്ചുനാളത്തേയ്ക്ക് രാജ്യം വിടാൻ തീരുമാനിച്ചത്. തനിക്കൊരു 'ബ്രേക്ക്' ആവശ്യമായിരുന്നുവെന്നും മല്ലിക പറയുന്നു. 

'എന്നാല്‍ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല. ഇന്ന് അവർ എന്നെ കൂടുതൽ സ്വീകരിക്കുകയും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത് ഞാന്‍ ഇപ്പോള്‍ ഏറെ ആസ്വദിക്കുന്നു'-  മല്ലിക കൂട്ടിച്ചേര്‍ത്തു. 

Also Read: മെറ്റ് ഗാലയില്‍ തല മുതൽ കാൽ വരെ മൂടിയ കറുത്ത ഔട്ട്ഫിറ്റില്‍ കിം കര്‍ദാഷിയാന്‍; വിമര്‍ശനം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios