വര്‍ക്കൗട്ട് കഴിഞ്ഞിരിക്കുമ്പോഴാണ് എന്റെ മകള്‍ എന്നോട് ചിരിക്കാന്‍ പറയുന്നത്. എങ്ങനെയാണ് ഞാനത് വേണ്ടെന്നു പറയുക? എന്ന അടിക്കുറിപ്പിലാണ് മന്ദിര ചിത്രം പങ്കുവച്ചിരിക്കുന്നത്. വീണ്ടും തുടങ്ങുന്നുവെന്ന് ഹാഷ്ടാഗും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

നടി മന്ദിര ബേദിയുടെ പുതിയ വർക്കൗട്ട് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. മകള്‍ താര പകർത്തിയ ചിത്രമാണ് മന്ദിര പങ്കുവച്ചിരിക്കുന്നത്. മന്ദിരയുടെ മനോഹരമായ ചിരി ഈ ചിത്രത്തിൽ കാണാം.

വര്‍ക്കൗട്ട് കഴിഞ്ഞിരിക്കുമ്പോഴാണ് എന്റെ മകള്‍ എന്നോട് ചിരിക്കാന്‍ പറയുന്നത്. എങ്ങനെയാണ് ഞാനത് വേണ്ടെന്നു പറയുക? എന്ന അടിക്കുറിപ്പിലാണ് മന്ദിര ചിത്രം പങ്കുവച്ചിരിക്കുന്നത്. വീണ്ടും തുടങ്ങുന്നുവെന്ന് ഹാഷ്ടാഗും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

മൗനി റോയി, സമീര്‍ സോണി തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രത്തിന് താഴേ കമന്റ് ചെയ്തിട്ടുണ്ട്. മൈ ബേബി എന്നായിരുന്നു മൗനി റായിയുടെ കമന്റ്. കീപ് ഇറ്റ് അപ്പ് മാന്‍ഡി എന്നാണ് സമിര്‍ സോണി കുറിച്ചത്. 

അടുത്തിടെയാണ് മന്ദിര ഇളയമകള്‍ താരയെ ദത്തെടുത്തത്. താരയുടെ നിറത്തെ കുറിച്ച് നിരവധി ട്രോളുകള്‍ മന്ദിര നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ട്രോളുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ മന്ദിര പ്രതികരിച്ചിട്ടുണ്ട്.

View post on Instagram