Asianet News MalayalamAsianet News Malayalam

ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകി, കോള്‍ സെന്ററില്‍ ജോലി ചെയ്തു; മിസ് ഇന്ത്യ റണ്ണറപ്പ് മന്യ പറയുന്നു

ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാന്‍ എത്രയോ കിലോമീറ്ററുകള്‍ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയില്‍ എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. 

Manya Singh Miss India Runner up and daughter of auto driver shares life story
Author
Mumbai, First Published Feb 12, 2021, 10:52 AM IST

നിങ്ങളുടെ ഏത് വലിയ സ്വപ്നവും സഫലമാകാൻ കഠിനധ്വാനം മാത്രം മതിയെന്ന് തുറന്ന് പറയുകയാണ് മിസ് ഇന്ത്യ റണ്ണറപ്പ് നേടിയ മന്യ സിങ്ങ്. ‌ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യയുടെ ജീവിതകഥയാണ് സോഷ്യൽ മീഡിയയിൽ നിരവധി പേര്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

' ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാന്‍ എത്രയോ കിലോമീറ്ററുകള്‍ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയില്‍ എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. പതിനാലാം വയസ്സില്‍ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാൻ ഉണ്ടാക്കിയിരുന്നത്. 

അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കുള്ള ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാണിച്ച് തുടങ്ങി.

ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി ആത്മാർത്ഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല ...'  - മന്യ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manya Singh (@manyasingh993)

Follow Us:
Download App:
  • android
  • ios