രാത്രി ഏറെ വൈകിയും ഓഫീസില്‍ ജോലി ചെയ്ത ശേഷം ജയ്പൂര്‍ മേയര്‍ നേരെ പോയത് ആശുപത്രിയിലേക്ക്. ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് ജയ്പൂര്‍ മേയര്‍ ഡോ സൌമ്യ ഗുര്‍ജാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയത്. വ്യാഴാഴ്ച രാവിലെയാണ് സൌമ്യ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.  ബുധനാഴ്ച അര്‍ധരാത്രിയോടെ സൈമ്യയെ കൊക്കൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ജോലി തന്നെയാണ് ആരാധന. നഗരസഭാ ഓഫീസില്‍ രാത്രി വൈകിയും മീറ്റിംഗ് ഉണ്ടായിരുന്നു. 12.30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൈവസഹായത്താല്‍ 5.14ഓടെ കുഞ്ഞുണ്ടായി. രണ്ടാളും സുഖമായിരിക്കുന്നു. എന്നാണ് സൌമ്യ മകന്‍റെ ജനനത്തേക്കുറിച്ച് എഴുതിയിരിക്കുന്നത്. നിരവധിപ്പേരാണ് മേയറുടെ ജോലിയോടുള്ള പ്രിയത്തിന് അഭിന്നദനവുമായി എത്തിയിരിക്കുന്നത്. സന്തോഷമായും സുഖമായും ഇരിക്കൂവെന്നും അമ്മയ്ക്കും കുഞ്ഞിനും ആശംസയുമായി കുറഞ്ഞ സമയത്തിനുള്ളില്‍ ട്വീറ്റ് വൈറലായി.