മെയ് ആറിനാണ് ഇംഗ്ലണ്ടിനെ ആഹ്ളാദത്തിലാഴ്ത്തി ആ വാർത്ത പുറത്തുവന്നത്. ഹാരി രാജകുമാരനും മെഗൻ മർക്കലിനും ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ജനിച്ച മുതല്‍ കുഞ്ഞുരാജകുമാരന്‍റെ പുറകെ ക്യാമറ കണ്ണുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ക്യാമറ കണ്ണുകള്‍ ആ കുഞ്ഞുരാജകുമാരനെ പകര്‍ത്തി. 

മെയ് ആറിനാണ് ഇംഗ്ലണ്ടിനെ ആഹ്ളാദത്തിലാഴ്ത്തി ആ വാർത്ത പുറത്തു വന്നത്. ഹാരി രാജകുമാരനും മെഗൻ മർക്കലിനും ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു. രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തിൽ ഏഴാമനായിരിക്കും ഹാരിയുടെയും മെഗന്‍റെയും മകൻ. കുഞ്ഞ് ജനിച്ച അന്നുമുതല്‍ ഒന്ന് കാണാനായി ലോകം കാത്തിരിക്കുകയായിരുന്നു.

ജനിച്ച മുതല്‍ കുഞ്ഞുരാജകുമാരന്‍റെ പുറകെ ക്യാമറ കണ്ണുകളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ക്യാമറ കണ്ണുകള്‍ ആ കുഞ്ഞുരാജകുമാരനെ പകര്‍ത്തി. ചിത്രം വളരെയധികം വൈറലാവുകയും ചെയ്തു.

എന്നാല്‍ ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്നി മെഗന്‍ മര്‍ക്കലിന് കുഞ്ഞിനെ എടുക്കാന്‍ അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദ്യക്കുന്നത്. മെഗന്‍ കുഞ്ഞിനെ എടുത്തിരിക്കുന്ന രീതിയെ വളരെയധികം പേര്‍ വിമര്‍ശിച്ചു. 

'ഇതുവരെ കുഞ്ഞിനെ എടുക്കാന്‍ പഠിച്ചില്ലേ?', 'മെഗന് കുഞ്ഞിനെ എടുക്കാന്‍ ആരെങ്കിലും പഠിപ്പിച്ചു കൊടുക്കൂ' തുടങ്ങി നിരവധി കമന്‍റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. എന്നാല്‍ മെഗനെ അനുകൂലിച്ചും കമന്‍റുകള്‍ ഉണ്ടായിരുന്നു. 

View post on Instagram