ഹാരി രാജകുമാരന്‍റെ ഭാര്യയും മുന്‍  അഭിനേത്രിയുമായ മേഗന്‍ മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് മേഗന്‍ മാര്‍ക്കിള്‍. 

ഹാരി രാജകുമാരന്‍റെ ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന്‍ മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് മേഗന്‍ മാര്‍ക്കിള്‍. തന്‍റേതായ ഒരു ഫാഷന്‍ സെന്‍സ് മേഗന്റെ വസ്ത്രധാരണത്തില്‍ കാണാറുണ്ട്.

 അമ്മയായ മേഗന്‍റെ വസ്ത്രധാരണം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ടായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലേക്കെത്തിയിട്ടും ഒരേ വസ്ത്രം പല തവണ ഉപയോഗിക്കുന്ന മേഗനെ പലപ്പോഴും ഫാഷന്‍ ലോകവും സോഷ്യല്‍ മീഡിയയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 

മേഗന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റ് വഴി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അതുകൊണ്ട് തന്നെയാണ് വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി മേഗന്‍ മാറിയത്. Lyst.com ആണ് മേഗനെ വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി തെരഞ്ഞെടുത്തത്. 

വിവാഹ ദിവസം മേഗന്‍ ധരിച്ച വസ്ത്രം മുതല്‍ മോനുമായി പുറത്തുപോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ ഫാഷന്‍ ലോകത്തിടെ കയ്യടി നേടിയവയാണ്. 


View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram