പോൺ വ്യവസായത്തിലെ തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. സണ്ണി ലിയോണ്‍ കഴിഞ്ഞാൽ പോൺ ലോകത്തെ പിടിച്ചുലച്ച നായിക എന്നും മിയ ഖലീഫയെ വിശേഷിപ്പിക്കാം. 

പോൺ വ്യവസായത്തിലെ തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. സണ്ണി ലിയോണ്‍ കഴിഞ്ഞാൽ പോൺ ലോകത്തെ പിടിച്ചുലച്ച നായിക എന്നും മിയ ഖലീഫയെ വിശേഷിപ്പിക്കാം. ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറി. 

ഒരിക്കല്‍ പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായിയിരുന്ന മിയയുടെ വിവാഹ വാർത്തയാണ് കുറച്ചുനാളുകളായി  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ വിവാഹതീയതി പ്രഖ്യാപിച്ച് മിയ ഖലീഫ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 2020 ജൂൺ 10ന് ആണ് വിവാഹം. റോബർട്ട് സാൻഡ്ബർഗ് ആണ് വരൻ. ഇൻ‌സ്റ്റഗ്രാമിലൂടെയാണ് താരം വിവാഹവിശേഷം പങ്കുവച്ചത്.

 

View post on Instagram
 

 

2011ലായിരുന്നു മിയ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമായിരുന്നു അത്. എന്നാല്‍ 2016ൽ‌ വിവാഹമോചനം നേടുകയും ചെയ്തു. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 

2019 മാർച്ച് 12ന് ചിക്കാഗോയിലെ ഒരു ഹോട്ടലിൽവച്ച് റോബർട്ട് മിയ ഖലീഫയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയാണ് താൻ എന്നായിരുന്നു റോബർട്ടിന്റെ വിവാഹാഭ്യർഥന ലഭിച്ചതിനെ കുറിച്ച് മിയ ഖലീഫ വിശേഷിപ്പിച്ചത്. 27കാരിയായ മിയ മോഡലായും സ്പോർട്സ് കമന്റേറ്ററായും ജോലി ചെയ്യുകയാണ് ഇപ്പോള്‍.