Asianet News MalayalamAsianet News Malayalam

അമ്പത്തിയഞ്ചാം വയസ്സിലും യുവത്വത്തിന്‍റെ പ്രസരിപ്പോടെ; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി മിഷേല്‍ ഒബാമ

ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന ഒന്നാമത്തെ വനിതയാണ് മിഷേൽ ഒബാമ. ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തികളെക്കുറിച്ച് ആഗോള പൊതുജനാഭിപ്രായ ഡേറ്റ കമ്പനിയായ യു–ഗവ് നടത്തിയ അന്വേഷണത്തിലാണ് മിഷേൽ ഒബാമയുടെ പേര് ഉയര്‍ന്നുവന്നത്. 

Michelle Obama open up about Her Health
Author
Thiruvananthapuram, First Published Jul 26, 2019, 10:33 AM IST

വൈറ്റ് ഹൗസിന്‍റെ പടികളിറങ്ങിയിട്ട് വർഷം രണ്ടായെങ്കിലും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്  ബരാക് ഒബാമയുടെ പ്രിയതമ മിഷേല്‍ ഒബാമയ്ക്കും ആരാധകരേറെയാണ്. ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന ഒന്നാമത്തെ വനിതയാണ് മിഷേൽ ഒബാമ. ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തികളെക്കുറിച്ച് ആഗോള പൊതുജനാഭിപ്രായ ഡേറ്റ കമ്പനിയായ യു–ഗവ് നടത്തിയ അന്വേഷണത്തിലാണ് മിഷേൽ ഒബാമയുടെ പേര് ഉയര്‍ന്നുവന്നത്. ഹോളിവുഡ് താരം ആഞ്ചലീന ജോളിയെപ്പോലും പിൻതള്ളിക്കൊണ്ടാണ് പട്ടികയിലെ പ്രഥ സ്ഥാനത്തിൽ മിഷേൽ ഇടംപിടിച്ചത്.

കരിയറിലും വ്യക്തിജീവിതത്തിലും പരസ്പരം താങ്ങാകുന്ന ഒബാമ ദമ്പതികളുടെ ജീവിതം മാതൃകയാക്കാൻ ആഗ്രഹിക്കുന്നവരോട് വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചു പോലും മിഷേൽ ഒബാമ തുറന്നു പറഞ്ഞിട്ടുണ്ട്. അമ്പത്തിയഞ്ചിലും ഓജസോടെ കുടുംബ കാര്യവും ഒപ്പം പൊതുയിടങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന മിഷേല്‍ ആരാധകര്‍ക്ക് എന്നും അദ്ഭുതമാണ്.

Michelle Obama open up about Her Health

അടുത്തിടെ മിഷേല്‍ തന്‍റെ ആരോഗ്യ രഹസ്യവും ആരാധകരുമായി പങ്കുവച്ചു. കുടുംബത്തോടൊപ്പം എപ്പോഴും സന്തോഷത്തോടെ ഇരിക്കുക മാത്രമല്ല, കൃത്യമായ ഡയറ്റും വ്യായാമവും പിന്‍തുടരുന്നതാണ് തന്‍റെ ആരോഗ്യത്തിന്‍റെയും യുവത്വത്തിന്‍റെയും രഹസ്യമെന്നും മിഷേല്‍ പറയുന്നു. 

തന്‍റെ ഭക്ഷണരീതികളെ കുറിച്ചും മിഷേല്‍ തുറന്നുപറയുന്നു. 'ദിവസവും പുലര്‍ച്ചെ 4.30നും അഞ്ചിനും ഇടയ്ക്ക് ഉറക്കമുണരും. എഴുന്നേറ്റയുടന്‍ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കും. പിന്നെ ഓട്ടം, സ്കിപ്പിങ് തുടങ്ങിയ എന്തെങ്കിലും വാംഅപ്പ് എക്സര്‍സൈസുകള്‍ ചെയ്യും. ഭക്ഷണം സ്വയം പാകം ചെയ്ത്  കഴിക്കുന്നതാണ്  ഇഷ്ട്ം '- മിഷേല്‍ പറയുന്നു.  

Michelle Obama open up about Her Health

ഓട്സ്, ഫ്രൂട്ട് സലാഡ്, കൊഴുപ്പ് നീക്കം ചെയ്ത് പാല്‍ എന്നിവയാണ് മിഷേലിന്‍റെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത ഇറച്ചിയും കഴിക്കും. അത്താഴത്തിന് ചിക്കന്‍, സ്ക്രാംബിള്‍സ് എഗ്, ഫിഷ് ഫ്രൈഡ് റൈസ്, ഫ്രഷ് മുന്തിരി എന്നിവയാണ് കഴിക്കുന്നത്. ചായ, കാപ്പി, അരി, ഗോതമ്പ് എന്നിവ വല്ലപ്പോഴും മാത്രം. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുമെന്നും മിഷേല്‍ പറയുന്നു. 

Michelle Obama open up about Her Health


 

Follow Us:
Download App:
  • android
  • ios