മിയാമിയിൽ ഒരു പാർട്ടിക്കിടെ സം​ഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എൻബിസിയിൽ ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു. എന്നാൽ പാടുന്നതിനിടെ താരം ധരിച്ച ഷിമ്മറി ടോപ് ഉരിഞ്ഞു പോരുകയായിരുന്നു. 

പ്രശസ്ത അമേരിക്കൻ ​ഗായിക മൈലി സൈറസിന്‍റെ (Miley Cyrus) ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പരിപാടിക്കിടെ മൈലി ധരിച്ച വസ്ത്രം (outfit) അഴിഞ്ഞുപോന്നതും ഈ സാഹചര്യം വളരെ കൂളായി താരം കൈകാര്യം ചെയ്യുന്നതുമാണ് വീഡിയോയില്‍ (video) കാണുന്നത്. 

മിയാമിയിൽ ഒരു പാർട്ടിക്കിടെ സം​ഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എൻബിസിയിൽ ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു. എന്നാൽ പാടുന്നതിനിടെ താരം ധരിച്ച ഷിമ്മറി ടോപ് ഉരിഞ്ഞു പോരുകയായിരുന്നു. 'We Can't Stop' എന്ന തന്റെ പ്രശസ്ത ഗാനം ആലപിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. എന്നാല്‍ സംഭവം തിരിച്ചറിഞ്ഞ മൈലി ഉടൻ വസ്ത്രം മുറുകെ പിടിക്കുകയും സ്റ്റേജിന് പുറകുവശത്തേക്കു പോവുകയും ചെയ്യുകയായിരുന്നു. 

Scroll to load tweet…

ശേഷം ചുവപ്പ് നിറത്തിലുള്ള ബ്ലേസർ ധരിച്ചെത്തിയ മൈലി മറ്റൊന്നും സംഭവിക്കാത്തതുപോലെ ആലാപനം തുടരുകയായിരുന്നു. തന്റെ സംഗീതത്തെ ബാധിക്കാതെ തന്നെ ഈ സാഹചര്യത്തെ ബുദ്ധിപരമായി കൈകാര്യം ചെയ്ത മൈലിയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സൈബര്‍ ലോകം. ഇങ്ങനെയൊരു സംഭവം വേദിയില്‍ നടന്നപ്പോള്‍ ക്യാമറാ കണ്ണുകള്‍ അതിലേയ്ക്ക് ഫോക്കസ് ചെയ്യാതിരുന്ന ക്യാമറാ പ്രവർത്തകരെയും അഭിനന്ദിക്കുന്നവരുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Also Read: ടിന്നുകളും തൂവലുകളും കൊണ്ടുള്ള വസ്ത്രം; ഫാഷന്‍ പരീക്ഷണവുമായി കാറ്റി പെറി