വ്യത്യസ്തമായ ആറുതരം വസ്ത്രങ്ങളിലാണ് താരം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ കാറ്റി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

മാറിമറിയുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് (Fashion trends) പുറകെ പായുന്നവരാണ് മിക്കവരും. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് വേദിയാവുകയാണ് പലപ്പോഴും റാംപുകളും മറ്റും. അത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഫാഷന്‍ പരീക്ഷണവുമായി പ്രത്യക്ഷപ്പെടാറുള്ള പോപ് ഗായികമാരിലൊരാളാണ് കാറ്റി പെറി (Katy Perry).

ഇപ്പോഴിതാ 'പ്ലേ ലാസ് വേഗാസ്‌' പരിപാടിക്കിടെ താരം ധരിച്ച വസ്ത്രങ്ങളും അത്തരത്തില്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുകയാണ്. വ്യത്യസ്തമായ ആറുതരം വസ്ത്രങ്ങളിലാണ് താരം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ കാറ്റി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ഒഴിഞ്ഞ ടിന്നുകളും പുള്‍ ടാബുകളും ചേര്‍ത്തുണ്ടാക്കിയ വസ്ത്രമാണ് കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയത്. കൂടാതെ ലാറ്റെക്‌സ് ബോഡിസ്യൂട്ട്, മഷ്‌റൂം ക്യാപ്, ഫ്രിഞ്ചെഡ് പാന്റ്, ചുവന്ന ടോയ്‌ലറ്റ് ടിഷ്യൂ തുന്നിച്ചേര്‍ത്തുണ്ടാക്കിയ വസ്ത്രം തുടങ്ങി പല തരത്തിലുള്ള വസ്ത്രങ്ങളിലാണ് താരം തിളങ്ങിയത്. 

View post on Instagram

1960-കളില്‍ അമേരിക്കന്‍ ട്രെന്‍ഡിയായിരുന്ന സില്‍ലൗട്ടെ വസ്ത്രത്തിലും കാറ്റി പ്രത്യക്ഷപ്പെട്ടു. കൂടാതെ പിങ്ക് നിറത്തിലുള്ള ഗൗണും ആരാധകശ്രദ്ധ പിടിച്ചുപറ്റിയ ഒരു വസ്ത്രമായിരുന്നു. അടിഭാഗത്തെ മഴവില്ല് നിറങ്ങളിലുള്ള തൂവലുകള്‍ ആയിരുന്നു ഗൗണിന്‍റെ പ്രത്യേകത. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍