അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജോൺ ലെജൻഡിന്റെ ഭാര്യയും മോഡലുമായ ക്രിസി ടെയ്ഗനാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. മാതൃത്വത്തിൽപ്പോലും അശ്ലീലം കണ്ടവർക്ക് ചുട്ടമറുപടിയാണ് ക്രിസി നൽകിയിരിക്കുന്നത്. അടുത്തിടെ ക്രിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

അമ്മയുടെ വസ്ത്രം നേരെയാക്കിയിടുന്ന കുഞ്ഞ് ലൂണയുടെ ചിത്രമാണ് ക്രിസി പങ്കുവച്ചത്. പക്ഷേ ചിത്രത്തിലെ അമ്മ മകൾ ബന്ധത്തേക്കാൾ ചിലർ ശ്രദ്ധിച്ചത് ക്രിസിയുടെ മാറിടം പുറത്തുകാണുന്നതാണ്. ചിത്രത്തിന് താഴേ നിരവധി പേർ കമന്റ് ചെ
യ്തു. പക്ഷേ ഒരാളുടെ കമന്റാണ് ക്രിസിയെ കൂടുതൽ ​ദേഷ്യം പിടിപ്പിച്ചത്. ദൈവമേ! നിങ്ങൾ അത് മൂടി വയ്ക്കൂ, കുഞ്ഞ് അരികിൽ നിൽക്കുന്നു എന്നായിരുന്നു ഒരാൾകമന്റ് ചെയ്തത്. ഈ കമന്റിനാണ് ക്രിസി ചുട്ടമറുപടി നൽകിയത്.

'മകൾ മാസങ്ങളോളം അത് കുടിച്ചാണ് വളർന്നത്. ഇപ്പോൾ തീരെ ശ്രദ്ധിക്കാറില്ല'. എന്നായിരുന്നു ക്രിസി നൽകിയ മറുപടി. ഇതിന് മുമ്പും തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്ക് ക്രിസി മറുപടി നൽകിയിരുന്നു. മോഡലിങ് ഇൻഡസ്ട്രിയിലെ ഏറ്റവും സുന്ദരിയായ യുവതി എന്നാണ് ക്രിസി ടെയ്ഗൻ അറിയപ്പെ‌ടുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

on set with my stylist

A post shared by chrissy teigen (@chrissyteigen) on Dec 6, 2019 at 11:13pm PST