Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്കും മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കാം

പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ ഞായറാഴ്ച  സാമൂഹിക മാധ്യമങ്ങളിലെ തന്‍റെ അക്കൗണ്ടുകൾ  ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Modi to give away social media accounts to women
Author
Thiruvananthapuram, First Published Mar 3, 2020, 3:51 PM IST

പ്രചോദനമാകുന്ന സ്ത്രീകൾക്കായി ഈ വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ ഞായറാഴ്ച  സാമൂഹിക മാധ്യമങ്ങളിലെ തന്‍റെ അക്കൗണ്ടുകൾ  ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വനിതാ ദിനമായതു കൊണ്ടാണോ മോദി അന്നേ ദിവസം സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നത് എന്നൊരു ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ഉയര്‍ന്നു കേട്ടത്. 

എന്നാല്‍ അക്കൗണ്ടുകൾ ഉപേക്ഷിക്കുമെന്നല്ല, വനിതാ ദിനമായ അന്ന് അവ കൈകാര്യം ചെയ്യുന്നത് സ്ത്രീകളായിരിക്കുമെന്ന്  മോദി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തി.  'ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമായ സ്ത്രീകൾക്കായി അക്കൗണ്ടുകൾ കൈമാറും. ഇത് അവർക്ക് വലിയ പ്രചോദനം നൽകാൻ സഹായകമാകും'- മോദി ട്വിറ്ററിൽ കുറിച്ചു.

'നിങ്ങൾ അത്തരമൊരു സ്ത്രീയാണോ, അല്ലെങ്കിൽ പ്രചോദനമായ അത്തരം സ്ത്രീകളെ അറിയാമോ? അറിയാമെങ്കിൽ #SheInspiresUs എന്ന ഹാഷ്‍ടാഗിൽ അറിയിക്കൂ'', എന്ന് മോദി പറയുന്നു.

 

 

മാതൃകയായ സ്ത്രീകളെക്കുറിച്ച്, ട്വിറ്ററിലോ ഫേസ്ബുക്കിലോ, ഇൻസ്റ്റഗ്രാമിലോ ഈ ഹാഷ്‍ടാഗുമായി ട്വീറ്റ് ട്വീറ്റ് ചെയ്യണം. അവരെക്കുറിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്ത്, ഇതേ ഹാഷ് ടാഗുമായി യൂട്യൂബിലും പ്രസിദ്ധീകരിക്കാം. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അനുമതി ലഭിക്കും എന്നും മോദി വ്യക്തമാക്കുന്നു. 


 

Follow Us:
Download App:
  • android
  • ios