മൂന്നാമത്തെ കുഞ്ഞിന്‍റെ വരവിനായി കാത്തിരിക്കുകയാണ് ബോളിവുഡ് നടി ലിസ ഹെയ്ഡന്‍. ഗർഭകാലത്തെ മനോഹര ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരത്തിന്‍റെ ഏറ്റവും പുത്തന്‍ പോസ്റ്റും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

നിറവയറുമായി നില്‍ക്കുന്ന സൈഡ് പോസ് ചിത്രമാണ് ലിസ കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ജംസ്യൂട്ടാണ് താരം ധരിച്ചത്. നിരവധി പേര്‍ ചിത്രത്തിന് താഴെ സ്‌നേഹാന്വേഷണങ്ങളുമായി എത്തുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lisa Lalvani (@lisahaydon)

 

മുന്‍പും താരം തന്‍റെ ഗര്‍ഭകാല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.  2016ലാണ് ദിനോ ലല്‍വാനി- ലിസ വിവാഹം നടന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. മൂന്നാമത്തെ കുഞ്ഞ് ജൂണില്‍ വരുമെന്ന് ലിസ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  

'ക്വീന്‍', 'ഹൗസ്ഫുള്‍ 3', 'ഏ ദില്‍ ഹേ മുഷ്‌കില്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബോളിവുഡില്‍ ലിസ ശ്രദ്ധ നേടിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lisa Lalvani (@lisahaydon)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lisa Lalvani (@lisahaydon)

 

Also Read: ഗര്‍ഭിണികള്‍ക്കായി സ്‌പെഷ്യല്‍; അനുഷ്‌കയുടെ ഫോട്ടോകള്‍ പറയുന്നു...