2011-ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് രാകുൽ മത്സരിച്ചത്. മത്സരത്തില്‍ പങ്കെടുക്കാൻ നിർബന്ധിച്ചതും അമ്മയാണെന്ന് രാകുല്‍ പറഞ്ഞു.

ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ തെന്നിന്ത്യന്‍ സിനിമാനടിയാണ് രാകുല്‍ പ്രീത് സിങ്. ഹിന്ദി, തമിഴ് , തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച രാകുല്‍ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 

മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ബിക്കിനി ധരിക്കാൻ തനിക്ക് ധൈര്യം നൽകിയത് അമ്മയാണെന്ന് രാകുൽ പറയുന്നു. പല കുട്ടികൾക്കും മാതാപിതാക്കളുടെ ശരിയായ പിന്തുണ ലഭിക്കുന്നില്ലെന്നും അതുകൊണ്ടാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞു.

2011-ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് രാകുൽ മത്സരിച്ചത്. മത്സരത്തില്‍ പങ്കെടുക്കാൻ നിർബന്ധിച്ചതും അമ്മയാണെന്ന് രാകുല്‍ പറഞ്ഞു. എന്നാല്‍ ബിക്കിനി ധരിക്കേണ്ടി വരുമെന്നും താന്‍ അതിന് തയാറായിട്ടില്ലെന്നും അമ്മയോട് അന്ന് പറയുകയുണ്ടായി. പക്ഷേ അമ്മയ്ക്ക് നല്ല ആത്മവിശ്വാസമായിരുന്നു. 'അതിനെന്താ.. നീ തയാറാകണം' എന്നായിരുന്നു അമ്മയുടെ നിലപാട് എന്നും രാകുല്‍ പറയുന്നു. 

View post on Instagram

'അച്ഛനും വളരെ അധികം പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയത്. ബിക്കിനി വാങ്ങാൻ പോകുമ്പോൾ ആകർഷകമായ നിറങ്ങൾ തിരഞ്ഞെടുക്കാന്‍ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള ശരിയായ പിന്തുണ മാതാപിതാക്കളില്‍ നിന്ന് പല കുട്ടികള്‍ക്കും ലഭിക്കുന്നില്ല'- രാകുല്‍ കൂട്ടിച്ചേര്‍ത്തു. 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ദുരിതത്തിലായ 200 കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണമെത്തിക്കാനുള്ള ദൗത്യത്തിലാണ് രാകുല്‍. 

View post on Instagram

Also Read: ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? മറുപടിയുമായി രാകുല്‍ പ്രീത്...