36ാം വയസിലാണ് കാത്തി ആഡംസ് നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. അതിന് ശേഷം വളരെ പെട്ടെന്നാണ് ശരീരഭാരം കൂടിയത്.  ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിച്ചു. എന്നിട്ടും ശരീരഭാരം കുറഞ്ഞില്ല. ഈ യുവതിയെ ശ്വാസംമുട്ടൽ വല്ലാതെ അലട്ടിയിരുന്നു.ശ്വാസമുട്ടൽ കാരണം കാത്തിയ്ക്ക് നടക്കാനും പ്രയാസമായിരുന്നു.

ഒരു ദിവസം കുഞ്ഞുമായി ഭര്‍ത്താവിനൊപ്പം പുറത്തുപോയ കാത്തിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ കാത്തിയെ ആശുപത്രിയിലെത്തിച്ചു. ശ്വാസമുട്ടൽ അല്ല മറിച്ച് ഹൃദയാഘാതമാണ് ഉണ്ടായതെന്ന് ഇവർ തിരിച്ചറിഞ്ഞു. അന്ന് 131 കിലോയായിരുന്നു ഭാരം. ശരീരഭാരം കൂടിയപ്പോൾ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം പോലുള്ള
അസുഖങ്ങളും കാത്തിയെ അലട്ടുന്നുണ്ടായിരുന്നു.

 പ്രസവത്തിന് ശേഷവും അമിതമായി ഇവർ ജങ്ക് ഫുഡ് കഴിച്ചിരുന്നു. അനാരോഗ്യകരമായ ജീവിതശൈലിയാണ് അസുഖങ്ങൾക്ക് കാരണമെന്ന് ഇവർ തിരിച്ചറിഞ്ഞു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി, ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. ചോറ്, പനീർ, പിസ, ​ചീസ്, റെഡ് മീറ്റ്  പോലുള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കി. പകരം കഴിച്ചത് വെജിറ്റബിൾ, ഫ്രൂട്ട് ജ്യൂസുകൾ. 

 ശരീരഭാരം കുറയ്ക്കാൻ ദിവസവും അരമണിക്കൂർ നടത്തം സ്ഥിരമാക്കി. അരമണിക്കൂർ എന്നുള്ളത് ഒരു മണിക്കൂറാക്കി. ആഹാരവും പൂർണമായി നിയന്ത്രിച്ചു. അങ്ങനെയാണ് 131 എന്നുള്ളത് 86 കിലോ വരെ എത്തിച്ചു. ഇനിയും തടി കുറയ്ക്കണമെന്ന് തന്നെയാണ് ആ​​ഗ്രഹമെന്ന് കാത്തി പറയുന്നു.