ലണ്ടന്‍: അവള്‍ക്കായാണ് ഞാന്‍ കാത്തിരുന്നത്. ഇതോടെ പ്രസവം നിര്‍ത്തിയെന്ന് ബ്രിട്ടന്‍ സ്വദേശിയും പത്ത് ആണ്‍കുട്ടികളുടെ അമ്മയുമായ വനിത. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് പെണ്‍കുഞ്ഞിന് വേണ്ടിയുള്ള അലക്സിസ് ബ്രറ്റ് എന്ന് ബ്രിട്ടന്‍ സ്വദേശിനിയുടെ കാത്തിരിപ്പ് അവസാനിച്ചത്.

മൂത്ത പുത്രന്‍റെ പതിനേഴാം പിറന്നാളിന് പിന്നാലെയാണ് ഡേവിഡ് അലക്സിസ് ദമ്പതികള്‍ക്ക്  പെണ്‍കുഞ്ഞ് പിറന്നത്. 

Image may contain: one or more people, people sleeping, baby and close-up

മുപ്പത്തൊമ്പത് വയസിനുള്ളില്‍ പത്ത് പ്രസവങ്ങള്‍ കഴിഞ്ഞതോടെ മുഴുവന്‍ സമയ വീട്ടമ്മയായിക്കഴിഞ്ഞിരുന്നു അലക്സിസ്.

കുട്ടികള്‍ക്കായി മുഴുവന്‍ സമയം നീട്ടി വക്കുമ്പോഴും ഒരു മകള്‍ വേണമെന്നുള്ള അതി തീവ്രമായ ആഗ്രഹമുണ്ടായിരുന്നെന്ന്  അലക്സിസ് പറയുന്നു. ഓഗസ്റ്റ് 27നാണ് അലക്സിസ് പതിനൊന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്. 

Image may contain: 11 people, people smiling, people sitting

പെണ്‍കുട്ടിയാണെന്നുള്ള അറിവ് തന്നെ സന്തോഷത്തില്‍ ആറാടിച്ചെന്ന് അലക്സിസ് തന്‍റെ ബ്ലോഗില്‍ പറയുന്നു. 2 വയസ് മുതല്‍ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങളാണ് കാമറൂണിന്‍റെ വരവ് ആഘോഷിക്കുന്നത്.

Image may contain: 9 people, people smiling, people standing, shoes and child

ബ്രിട്ടനില്‍ തുടര്‍ച്ചയായി പത്ത് ആണ്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മയാണ് അലക്സിസ്. കാമറൂണിന്‍റെ വരവോടെ പ്രസവം നിര്‍ത്തുകയാണെന്ന് അലക്സിസ് വ്യക്തമാക്കി. 

Image may contain: 5 people, people smiling, people standing and outdoor

ആണ്‍ കുട്ടികള്‍ക്കായി നേര്‍ച്ചകള്‍ നേരുകയും പെണ്‍കുട്ടികളെ ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ തന്നെ കൊലപ്പെടുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള ഈ അമ്മയുടെ കാത്തിരിപ്പ് ഏറെ പ്രതീക്ഷയാണ് നല്‍കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. എന്തായാലും കുഞ്ഞ് കാമറൂണിന് ആശംസകളുടെ പ്രവാഹമാണ്.